വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭീരുത്വം നിര്‍ത്തൂ... കേരളത്തിലെ ഗര്‍ഭിണിയായ പിടിയാനയുടെ മരണത്തില്‍ പ്രതികരിച്ച് കോലി

മുംബൈ: കോവിഡിന്റെ ദുരിതങ്ങള്‍ക്കിടയിലും ചര്‍ച്ചയാകുകയാണ് കേരളത്തിലെ ഗര്‍ഭിണിയായ ആനയുടെ മരണം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കഴിച്ച് ആന തരിഞ്ഞ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിതന്നെ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ സംഭവം നടുക്കുന്നതാണെന്നും മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറണമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നുമാണ് കോലി ട്വിറ്ററില്‍ കുറിച്ചത്.

ആനയുടെയും കുഞ്ഞിന്റെയും വരച്ച ചിത്രം ഉള്‍പ്പെടെയായിരുന്നു കോലിയുടെ ട്വീറ്റ്. ഇതിനോടകം നിരവധി ആളുകള്‍ കോലിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇത് മാറിക്കഴിഞ്ഞു. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചാണ് ആന ചരിഞ്ഞത്. ഇത് ആരോ ആനക്ക് മനപ്പൂര്‍വം നല്‍കിയതാണെന്നാണ് നിലവിലെ നിഗമനം.

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജിമനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജി

kohlionelephantdeath

പല ഗ്രാമ പ്രദേശങ്ങളിലും ഇപ്പോള്‍ കാട്ടന ശല്യം രൂക്ഷമാണ്. കാട്ടിലെ തീറ്റ കുറഞ്ഞതും ചക്കയുടെ സീസണായതിനായും ആന കൂട്ടത്തോടെ ഗ്രാമങ്ങളിലേക്കിറങ്ങുന്നത് നിത്യ സംഭവമായിരിക്കുകയാണ്. സമീപ കാലത്തായി നിരവധി കൃഷിയിടങ്ങളാണ് ആന നശിപ്പിച്ചത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ നാട്ടിലിറങ്ങിയ പിടിയാനയെ ആരോ കൊല്ലാനായി മനപ്പൂര്‍വം സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ നല്‍കുകയായിരുന്നുവെന്നാണ് വിവരം.

സ്‌ഫോടക വസ്തു വയറ്റിലിരുന്ന് പൊട്ടിയതിനെത്തുടര്‍ന്ന് ആനയുടെ താടിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും വായയില്‍ നിറയെ മുറിവുകളുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വായ മുറിഞ്ഞതോടെ ഗര്‍ഭിണിയായ ആനക്ക് തീറ്റയെടുക്കാന്‍ സാധിച്ചിരുന്നില്ല. വേദന സഹിക്കാതെ വന്നതോടെ ആന വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. അവനിലയിലായ ആനയെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കരക്കെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആന ചരിഞ്ഞതായി മനസിലായത്.

കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്‌സിജന് തുല്യം!- മുന്നിറിയിപ്പ്കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്‌സിജന് തുല്യം!- മുന്നിറിയിപ്പ്

വനത്തോട് ചേര്‍ന്നുകിടക്കുന്ന അമ്പലപ്പാറ വമ മേഖലിലെ കര്‍ഷകര്‍ പന്നിയെ തുരുത്തുന്നതിനായി കൃഷിയിടങ്ങളില്‍ പഴങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ വെച്ചത് ആന എടുത്തു കഴിച്ചതാണോ അതോ നാട്ടുകാരിലാരോ ആനയ്ക്ക് മനപ്പൂര്‍വം കൊടുത്തതാണോ എന്നതാണ് ഇനി വ്യക്തമാകാനുള്ളത്. ആന ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ ആന പ്രേമികളുള്‍പ്പെടെ വിവിധ മൃഗ സംരക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വലിയ ചര്‍ച്ചയായിരിക്കുകയാണ് ആനയുടെ മരണം.സംഭവത്തെക്കുറിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story first published: Thursday, June 4, 2020, 9:55 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X