വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലി-സ്മിത്ത്, ആരാണ് കേമന്‍? രസകരമായ ഉത്തരവുമായി വാര്‍ണര്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയോ അതോ സ്റ്റീവ് സ്മിത്തോ എന്നത് സംബന്ധിച്ച് വലിയ തര്‍ക്കം ആരാധകര്‍ക്കിടയിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും പകരംവെക്കാനില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോള്‍ ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സ്മിത്തിന്റെ മികവിനെ എടുത്തുകാട്ടുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സമാനതയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഇടം കൈയന്‍ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍.

വാര്‍ണര്‍

ഇരുവരും തങ്ങളുടേതായ മേഖലയില്‍ ശക്തരാണെന്നാണ് വാര്‍ണര്‍ അഭിപ്രായപ്പെട്ടത്. ഇരുവരിലും ആരാണ് കേമനെന്ന് പറയുക എളുപ്പമല്ലെന്നും മികച്ചവാനാകാന്‍ ഇരുവര്‍ക്കുമിടയില്‍ മത്സരമുണ്ട്. ആളുകള്‍ ആഗ്രഹിക്കുന്നതും അതാണെന്നും വാര്‍ണര്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരമാണ് കോലി. എന്നാല്‍ ടെസ്റ്റില്‍ കോലിയേക്കാള്‍ ഒരുപടി മുന്നിലാണ് സ്മിത്ത്. നാട്ടിലും വിദേശത്തും ഒരുപോലെ ടെസ്റ്റില്‍ മികവുകാട്ടാന്‍ സ്മിത്ത് സാധിക്കുന്നുണ്ട്. കോലിയുടെ സമീപകാല വിദേശ പര്യടനത്തിലെ ബാറ്റിങ് പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല.

കോലി

കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. സ്മിത്ത് ടെസ്റ്റില്‍ 62.84 ശരാശരിയില്‍ 7227 റണ്‍സും ഏകദിനത്തില്‍ 42.47 ശരാശരിയില്‍ 4162 റണ്‍സും ടി20യില്‍ 29.61 ശരാശരിയില്‍ 681 റണ്‍സും ഇതുവരെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇതുവരെ സ്മിത്തിന് സാധിച്ചിട്ടില്ല.

233 വര്‍ഷത്തെ ചരിത്രം തിരുത്തുന്നു; എംസിസിയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലെയര്‍ കോണര്‍

സ്മിത്ത്

ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലായ സ്മിത്തിന് പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷം ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് സ്മിത്ത് ഓസീസ് ടീമിനുവേണ്ടി ഏകദിനം കളിച്ചത്. ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സ്മിത്ത് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ കൂകിയ ആരാധകരോട് കൈയടിക്കാന്‍ കോലി ആവശ്യപ്പെട്ടത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ക്രിക്കറ്റിലെ ഒരേയൊരു ദാദ ഗാംഗുലി തന്നെ- തെളിയിച്ച സംഭവങ്ങള്‍

സ്മിത്തും വാര്‍ണറും

സ്മിത്തും വാര്‍ണറും വിലക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തുണ്ടായിരുന്നപ്പോള്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ.ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഒരു ഡേ നൈറ്റ് ടെസ്റ്റടക്കം നാല് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.

പാക് ആരാധകന്‍ ഇന്ത്യന്‍ താരങ്ങളെ പരസ്യമായി അപമാനിച്ചു! ഒന്നും പ്രതികരിക്കാനായില്ല- വിജയ് ശങ്കര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും

നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഓസീസ് ബൗളിങും ഇന്ത്യന്‍ ബാറ്റിങ്ങും തമ്മിലുള്ള പോരാട്ടത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക. ഇതിനോടകം ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഓസീസ് താരങ്ങള്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ച് അഭിമാന പോരാട്ടംകൂടിയാണ് ഓസീസിലേത്. ന്യൂസീലന്‍ഡിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ ചീത്തപ്പേര് മാറ്റേണ്ടത് കോലിക്ക് അത്യാവശ്യമാണ്.

Story first published: Friday, June 26, 2020, 11:58 [IST]
Other articles published on Jun 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X