കോലിയോ, ധോണിയോ? ബിസിസിഐ പോള്‍... കളിയിലല്ല, ഹെയര്‍ സ്‌റ്റൈലില്‍ കേമനാര്?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഐസിസിയുടെ ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതിനകം പരാജയം നേരിട്ടിട്ടാല്ലാത്ത ടീമെന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡിനൊപ്പം പങ്കിടുകയാണ് വിരാട് കോലിയും സംഘവും. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍ തുടങ്ങിയവരെയാണ് മുന്‍ മല്‍സരങ്ങളില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ശനിയാഴ്ച പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
അഫ്ഗാനെതിരായ മല്‍സരത്തിന് ടീം ഇന്ത്യ തയ്യാറെടുക്കവരെ രസകരമായ ഒരു പോള്‍ സംഘടിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ താരം ആരെന്നതാണ് പോള്‍.

കോലിയോ, ധോണിയോ?
ചിരവൈരികളായ പാകിസ്താനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തിലെ തകര്‍പ്പന്‍ ജയത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം തങ്ങളുടെ ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിസിസിഐയുടെ പോള്‍.
പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും കൂളായി തോന്നുന്നത് കോലിയെയാണോ അതോ ധോണിയെ ആണോ എന്നായിരുന്നു ബിസിസിഐയുടെ പോള്‍. ഇവര്‍ മാത്രമല്ല പാണ്ഡ്യ, ചഹല്‍ എന്നിവരുടെ കൂടി ഫോട്ടോയ്‌ക്കൊപ്പമായിരുന്നു പോള്‍ നല്‍കിയത്.

ധോണി തന്നെ
ബിസിസിഐയുടെ വ്യത്യസ്തമായ പോളിന് വലിയ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കരിയറിന്റെ ആദ്യ കാലം മുതല്‍ പല ഹെയര്‍ സ്റ്റൈലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ധോണിക്കാണ് പോളില്‍ കൂടുതല്‍ പേരും വോട്ട് ചെയ്തത്. എംഎസ്ഡി എന്നായിരുന്നു ഒരു ഉത്തരമെങ്കില്‍ എംസ്ഡി, സംശയം വേണ്ടെന്നായിരുന്നു മറ്റൊരു മറുപടി.
എക്കാലത്തെയും ഒരേയൊരു ഫേവറിറ്റ് ധോണി മാത്രമാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ധോണിയുടെ പല കാലങ്ങളിലെ ഫോട്ടോയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

പുതിയ ലുക്കില്‍
അഫ്ഗാനിസ്താനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പുതിയ ലുക്കിലായിരിക്കും കോലി, ധോണി, പാണ്ഡ്യ, ചഹല്‍ എന്നിവര്‍ കളത്തിലിറങ്ങുക. പാകിസ്താനെതിരായ മല്‍സരശേഷം കുറച്ചു ദിവസം അവധി കിട്ടിയപ്പോഴാണ് ലണ്ടനില്‍ വച്ച് നാലു പേരും ലുക്ക് തന്നെ മാറ്റാന്‍ തീരുമാനിച്ചത്. ആലിം ഹക്കിമെന്ന ബ്യൂട്ടീഷ്യനാണ് താരങ്ങള്‍ക്കു പുതിയ ഹെയര്‍ സ്റ്റൈല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അദ്ദേഹം ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
കോലിയും ചഹലുമാണ് ആദ്യം പുതിയ ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചത്. പിന്നാലെ ധോണിയും പാണ്ഡ്യയും ഇത് കോപ്പിയടിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications