നിലവിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നത് കോലിയെ മാത്രം: മോയിന്‍ ഖാന്‍
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്‍. ഈ കാലഘട്ടത്തിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നത് കോലിയെ മാത്രമാണെന്നാണ് മോയിന്‍ പറഞ്ഞത്. ഇതിനോടകം നിരവധി റെക്കോഡുകള്‍ ഭേദിച്ച കോലി ആ വിശേഷണത്തിന് അര്‍ഹനാണ്. മികച്ച ശൈലിയുള്ള സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ് കോലി.
പാകിസ്താന്‍ ടീമിനെ എടുക്കുമ്പോള്‍ മാച്ച് വിന്നര്‍മാരായ താരങ്ങളുടെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. 80കളിലും 90കളിലും മത്സരം ഒറ്റക്ക് ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പാകിസ്താന്‍ ടീമിലുണ്ടായിരുന്നു-മോയിന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇത്ര ഉയര്‍ന്ന നിലവാരത്തിലേക്കെത്തിച്ചത് എംഎസ് ധോണിയാണ്. സൗരവ് ഗാംഗുലി തുടങ്ങിവെച്ചതിന് ധോണി ഏറെ ഉയരങ്ങളിലേക്ക് വളര്‍ത്തി. ധോണിയുടെ കീഴില്‍ നിരവധി പ്രതിഭയുള്ള താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരം ലഭിതച്ചു. അതാണ് ഇന്ത്യന്‍ ടീമിന് അടിത്തറപാകിയത്.

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ പരിശീലകനായും മുഖ്യ സെലക്ടറായും മിസ്ബാഹ് ഉല്‍ ഹഖിനെ നിയമിച്ചതിനെ മോയിന്‍ വിമര്‍ശിച്ചു. ഇരട്ട പദവി നല്‍കേണ്ട ആവശ്യമില്ല.മറ്റുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് സംസ്‌കാരം പോലെയല്ല പാകിസ്താനില്‍. മുഖ്യമായ രണ്ട് ചുമതല ഒരാള്‍ക്ക് നല്‍കിയാല്‍ ഫലപ്രദമാകാന്‍ വഴിയില്ല. താരങ്ങളുടെ വളര്‍ച്ചയ്ക്കത് ഉപകരിക്കില്ലെന്നും മോയിന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പാകിസ്താന്‍ ടീം മാനേജറും മുഖ്യ സെലക്ടറുമായിരുന്ന മോയിന്‍ 2004ല്‍ ഇന്ത്യക്കെതിരായ പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications