വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കമിടും, തിരിച്ചടിച്ചാല്‍ നിയന്ത്രണം വിടും!! കോലിയുടെ വീക്ക്‌നെസ് വെളിപ്പെടുത്തി റബാദ

ജൂണ്‍ അഞ്ചിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരും

By Manu

കാര്‍ഡിഫ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ് പാടവത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാല്‍ കോലിയെന്ന വ്യക്തിയുടെ പെരുമാറ്റത്തെക്കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ബൗണ്ടറിക്ക് ശ്രമിച്ചപ്പോള്‍ സിക്‌സര്‍!! കോലി നല്‍കിയ 'മാന്ത്രിക ബാറ്റ്' മോഷണം പോയെന്ന് റാഷിദ് ബൗണ്ടറിക്ക് ശ്രമിച്ചപ്പോള്‍ സിക്‌സര്‍!! കോലി നല്‍കിയ 'മാന്ത്രിക ബാറ്റ്' മോഷണം പോയെന്ന് റാഷിദ്

കളിക്കളത്തില്‍ പലപ്പോഴും അമിത ആക്രമണോത്സുകത കാണിക്കുന്ന രീതിയാണ് കോലിയുടേത്. ഒരു വിഭാഗം ഈ പെരുമാറ്റത്തെ അനുകൂലിക്കുമ്പോള്‍ മറ്റു വിഭാഗം ഇതിനെ ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. കളിക്കിടെ പെട്ടെന്നു പ്രകോപിതനാവുന്നതും കോലിയുടെ വീക്ക്‌നെസുകളിലൊന്നാണ്. ഇതിനെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പുതിയ പേസ് സെന്‍സേഷനായ കാഗിസോ റബാദ.

പല തവണ കൊമ്പുകോര്‍ത്തു

പല തവണ കൊമ്പുകോര്‍ത്തു

കളിക്കിടെ കോലിയും റബാദയും തമ്മില്‍ പല തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. കോലി ഒരു ബൗണ്ടറി പായിച്ചാല്‍ തൊട്ടടുത്ത പന്തില്‍ ഒരു റണ്‍ പോലും വഴങ്ങാതെയാവും റബാദ തിരിച്ചടിക്കുക. ഇതിനു പിന്നാലെയാവും റബാദയും കോലിയും തമ്മിലുള്ള വാക്‌പോര്.
ഈ സീസണിലെ ഐപിഎല്ലിനിടെയും ഇരുവരും തമ്മില്‍ ഇത്തരത്തില്‍ വാഗ്വാദം നടത്തിയിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ചാണ് റബാദ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഐപിഎല്ലിലെ സംഭവം

ഐപിഎല്ലിലെ സംഭവം

കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും റബാദയുടെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഈ സീസണിലെ ഐപിഎല്ലില്‍ നേര്‍ക്കു നേര്‍ വന്നപ്പോഴായിരുന്നു സംഭവം. റബാദയുടെ ഓവറില്‍ കോലി ഒരു ബൗണ്ടറി നേടിയിരിന്നു. ഓവറിനു ശേഷം ഇരുവരും തമ്മില്‍ പരസ്പരം വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
പലപ്പോഴും പ്രകോപനത്തിനു തുടക്കമിടുന്നയാള്‍ കോലി തന്നെ ആയിരിക്കും. എന്നാള്‍ നമ്മള്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ അതു താങ്ങാന്‍ കോലിക്കാവില്ലെന്നും റബാദ പറയുന്നു.

എളുപ്പം കോപം വരും

എളുപ്പം കോപം വരും

തനിക്കെതിരേ ബൗണ്ടറിയോ സിക്‌സറോ നേടിയാല്‍ ഉടന്‍ കോലി മോശമായി പലതും പറയും. എന്നാല്‍ താന്‍ ഇതേ രീതിയില്‍ തിരിച്ചു പെരുമാറിയാല്‍ കോലിക്കു പെട്ടെന്നു കോപം വരും. കോലിയെന്ന വ്യക്തിയെ ഇപ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നില്ല.
ഒരു പക്ഷെ അത്തരത്തില്‍ പ്രകോപിതനായി കളിക്കുന്നതു കൊണ്ടായിരിക്കാം അദ്ദേഹത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഒട്ടും തന്നെ പക്വതയില്ലാത്ത പെരുമാറ്റമായിട്ടാണ് കോലിയുടേത് തനിക്കു തോന്നിയത്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയൊരു സംഭവം തന്നെയാണ്. പക്ഷെ പ്രകോപനം താങ്ങാനുള്ള ശേഷി അദ്ദേഹത്തിന് ഇല്ലെന്നും റബാദ ചൂണ്ടിക്കാട്ടി.

തന്നെ ഉത്തേജിതനാക്കും

തന്നെ ഉത്തേജിതനാക്കും

കോലിയുടെ പെരുമാറ്റത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റേതെന്നു റബാദ പറയുന്നു. ആരെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു തന്നെ കൂടുതല്‍ ഉത്തേജിതനാക്കി പ്രകടനം മെച്ചപ്പെടുത്താനാണ് പ്രേരിപ്പിക്കുക.
ബൗള്‍ ചെയ്യുമ്പോള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍ വന്ന് നിങ്ങള്‍ക്കെതിരേ ഞാന്‍ സിക്‌സറടിക്കുമെന്നു പറഞ്ഞാല്‍ അത് തന്നെ പ്രകോപിപ്പിക്കില്ല. മറിച്ച് കൂടുതല്‍ നന്നായി പന്തെറിയാന്‍ തന്നെ പ്രചോദിപ്പിക്കുകയാണ് ചെയ്യുകയെന്നും റബാദ വിശദമാക്കി.

Story first published: Saturday, June 1, 2019, 16:11 [IST]
Other articles published on Jun 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X