ഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ കായികതാരമായി വിരാട് കോലി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. കരിയറിന്റെ തുടക്കം മുതല്‍ ബാറ്റിങ്ങ് വിസ്മയം തീര്‍ക്കുന്ന കോലി സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോലി. ഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ കായിക താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസിനെ മറികടന്നാണ് കോലി നാലാമതെത്തിയത്. നിലവില്‍ 70 മില്യണ്‍ ഫോളോവേഴ്‌സാണ് കോലിക്കുള്ളത്. ഇന്ത്യയില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള താരവും കോലിയാണ്. 31 കാരനായ കോലി നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് ഇന്ത്യക്കുവേണ്ടി കാഴ്ചവെച്ചത്. 55 ടെസ്റ്റില്‍ നിന്ന് 33 ജയവും 12 തോല്‍വിയുമാണ് ടെസ്റ്റില്‍ നായകനെന്ന നിലയില്‍ കോലിയുടെ സമ്പാദ്യം.

ഇന്ത്യക്ക് ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് കോലിയാണ്. ഇതൊക്കെ അദ്ദേഹത്തിന്റെ ആരാധക പിന്തുണ ഉയര്‍ത്താന്‍ സഹായിച്ചു. കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 5412 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും 5 സെഞ്ച്വറിയും ഉള്‍പ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായ കോലിക്ക് വലിയ ആരാധക പിന്തുണ അവിടെ നിന്നും ലഭിക്കുന്നുണ്ട്.

ടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണ് ആന്‍ഡ്രെ റസല്‍: കെകെആര്‍ സിഇഒ

യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റയിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്നിലുള്ളത്. 232 മില്യണ്‍ ഫോളോവേഴ്‌സാണ് റൊണാള്‍ഡോയ്ക്കുള്ളത്. ഇത്തവണയും സീരി എയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച റോളോ പ്രീമിയര്‍ ലീഗ്,സ്പാനിഷ് ലീഗ്,സീരി എ ലീഗുകളില്‍ 50ന് മുകളില്‍ ഗോള്‍ നേടിയ ഏക താരമാണ്. രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണുള്ളത്. 161 മില്യനാണ് മെസ്സിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. ഇത്തവണയും ലാലിഗയിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സിക്കായിരുന്നു. ഇത്തവണ അസിസ്റ്റിലും റെക്കോഡിടാന്‍ മെസ്സിക്ക് സാധിച്ചു. പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് മൂന്നാം സ്ഥാനത്ത്. 140 മില്യണ്‍ ഫോളോവേഴ്‌സാണ് ബ്രസീല്‍ നായകനുള്ളത്. ഇതിഹാസ താരങ്ങള്‍ ഏറെ പിറന്നിട്ടുള്ള ബ്രസീല്‍ ഫുട്‌ബോളിലെ നിലവിലെ ഏറ്റവും ശക്തനായ താരമാണ് നെയ്മര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 28, 2020, 10:50 [IST]
Other articles published on Jul 28, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X