Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം കൈവിടാതെ കോലിയും ബൂംറയും

Virat Kohli, Rohit Sharma and Jasprit Bumrah Retain Dominance Rankings | Oneindia Malayalam

ദുബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ജസ്പ്രീത് ബൂംറയും.ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോലിക്ക് വലിയ വെല്ലുവിളികളില്ല.ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.പാകിസ്താന്റെ ബാബര്‍ അസാം മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലസിസ് നാലാം സ്ഥാനത്തുമുണ്ട്.ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍,കെയ്ന്‍ വില്യംസണ്‍,ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍,ഇംഗ്ലണ്ടിന്റെ ജോ റൂട്ട്,ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക്,ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

ബൗളിങ് റാങ്കിങ്ങില്‍ ബൂംറയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്.797 റേറ്റിങ് പോയിന്റാണ് ബൂംറയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ട്രന്റ് ബോള്‍ട്ടിന് 740 പോയിന്റും. പാക് പേസര്‍ മുഹമ്മദ് അമീര്‍ നേട്ടമുണ്ടാക്കി.ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തോടെ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്താന്‍ അമീറിനായി.താരത്തിന്റെ കരിയറിലെ മികച്ച നേട്ടമാണിത്. നേരത്തെ 10ാമതെത്തിയതായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനം. മറ്റൊരു പാക് താരം ഉസ്മാന്‍ ഷിന്‍വാരി 28 സ്ഥാനം ഉയര്‍ന്ന് 43ാമതെത്തി.ലങ്കയ്‌ക്കെതിരേ ആറ് വിക്കറ്റ് പിഴുതതാണ് താരത്തെ തുണച്ചത്.

bumrahandkohli

ടീം റാങ്കിങ്ങില്‍ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ലോകകപ്പ് റണ്ണേഴ്‌സപ്പായ ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

Story first published: Saturday, October 5, 2019, 10:52 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+