Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റെ മരണം 2012ല്‍ പ്രവചിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റെ അപകടമരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കായിക ലോകം. ലോകമെങ്ങുനിന്നും താരത്തിന് ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്. പ്രാദേശികസമയം ഞായറാഴ്ച രാവിലെ ലോസ് ആഞ്ചലസിനു സമീപം കാലാബാസിലായിരുന്നു കോബിയും മകളും കയറിയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

കോബി ബ്രയന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുമെന്ന് 2012ല്‍ ഒരു പ്രവചനമുണ്ടായിരുന്നു. നോസോ എന്ന പേരിലുള്ള ട്വീറ്റില്‍ നിന്നായിരുന്നു അന്ന് ആരാധകരെ കുപിതരാക്കിയ ട്വീറ്റ് എത്തിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കോബി മരിക്കുമെന്ന ഒറ്റവരി പ്രവചനത്തിനെതിരെ അന്ന് ലോകമെങ്ങുനിന്നും ആരാധകര്‍ രംഗത്തെത്തി. ബ്രയന്റ് മരിച്ചശേഷം ഈ ട്വിറ്റര്‍ ഉടമ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്തു.

kobebryant

എക്കാലത്തേയും മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനായി വിലയിരുത്തപ്പെടുന്ന കോബി എന്‍ബിഎയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കും ഉടമയാണ്. 2016ല്‍ വിരമിച്ചശേഷം മകളെ പരിശീലിപ്പിച്ചുവരിയായിരുന്നു. മകള്‍ പതിമൂന്നുകാരിയായ ജിയാനിയേയും ടീമിനേയും സ്വന്തം അക്കാദമിയില്‍വെച്ച് പരിശീലിപ്പിക്കാനായി പോകുന്നതിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുണ്ട്. 20 വര്‍ഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കരിയറില്‍ എന്‍ബിഎയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണ നേടി. അഞ്ച് തവണ ടീം ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. 2008, 2012 ഒളിമ്പിക്സുകളില്‍ അമേരിക്ക ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് കോബി ആയിരുന്നു.

Story first published: Monday, January 27, 2020, 16:43 [IST]
Other articles published on Jan 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+