അനില്‍ കുംബ്ലെയുടെ ഹൃദയത്തിലേക്കൊരു 'ഗൂഗ്ലി'; ഇന്ത്യയുടെ സ്പിന്‍ ഇതിഹാസത്തിന്റെ പ്രണയ കഥ
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള അദ്ദേഹം നായകനായും പരിശീലകനായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നിന്നു. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് അനില്‍ കുംബ്ലെ. ഈ വരുന്ന ജൂലൈ 1ന് അനില്‍ കുംബ്ലെയുടെ 22ാം വിവാഹ വാര്‍ഷികമാണ്. അധികമാരും അറിയാത്ത ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പ്രണയകഥ ഇതാ.

രണ്ടാം വിവാഹക്കാരിയെ ജീവിത സഖിയാക്കിയ കുംബ്ലെ
അനില്‍ കുംബ്ലെ കരിയറിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനംകൊണ്ട് ആരാധകരെ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്പിന്‍ മികവിന് വലിയ ആരാധക പിന്തുണയുമുണ്ടായിരുന്നു. ആരാധികമാരുടെ എണ്ണത്തിലും കുറവില്ലായിരുന്നു. എന്നാല്‍ കുംബ്ലെയുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത് ചേതന രാമതീര്‍ത്ഥയാണ്. ഇംഗ്ലീഷ് പിജി നേടിയിട്ടുള്ള ചേതന രാമതീര്‍ത്ഥയെ 1999 ജൂലൈ 1നാണ് കുംബ്ലെ വിവാഹം കഴിച്ചത്. ചേതനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇവര്‍ വിവാഹിതരാവുമ്പോള്‍ ആദ്യ ബന്ധത്തിലെ ആരുണി എന്ന് പേരുള്ള മകളും ചേതനയ്ക്കുണ്ടായിരുന്നു.

ആദ്യ കൂടിക്കാഴ്ച ട്രാവല്‍ ഏജന്‍സിയില്‍
അനില്‍ കുംബ്ലെ ചേതനെയെ ആദ്യം കാണുന്നത് ചേതന ജോലി ചെയ്തിരുന്ന ട്രാവല്‍ ഏജന്‍സിയില്‍ വെച്ചാണ്. ഈ സമയത്ത് ആദ്യ ഭര്‍ത്താവുമായി ചേതന അകന്ന് കഴിയുകയായിരുന്നു. പ്രണയത്തോടും ദാമ്പത്യത്തോടുമുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ആ സമയത്ത് ചേതന. ട്രാവല്‍ ഏജന്‍സിയിലെ കണ്ട് മുട്ടലില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായും വിവാഹമായും മാറുകയായിരുന്നു.

ചേതനയുടെ ആദ്യ വിവാഹം
13 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 1998ലാണ് ചേതന ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍ പിരിയുന്നത്. ഒരു മകളും ആ സമയത്ത് ചേതനക്കുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ തന്റെ പ്രണയം കുംബ്ലെ ചേതനയോട് തുറന്ന് പറഞ്ഞെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് അനുകൂല തീരുമാനം ലഭിച്ചത്. അനില്‍ കുംബ്ലെയെക്കാള്‍ മുതിര്‍ന്നതാണ് ചേതനയെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും ചേതനയുടെ ഔദ്യോഗിക ജനനതീയ്യതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1999 ജൂലൈ 1ന് വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ആദ്യ ബന്ധത്തിലെ കുട്ടിയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications