Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്തൊരു തേപ്പടേയ്', അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ ചീറ്റിപ്പോയ ബോളിവുഡ് പ്രണയ കഥയിതാ

ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ പല രാജ്യങ്ങളിലും ക്രിക്കറ്റിന് മറ്റേത് കായിക ഇനത്തിനേക്കാളും പ്രാധാന്യവും പിന്തുണയും ലഭിക്കാറുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനാവും. ക്രിക്കറ്റ് താരങ്ങളുടെ സ്റ്റൈലുകളും രീതികളും അനുകരിക്കുന്നവരും ഏറെയാണ്. ക്രിക്കറ്റ് താരങ്ങളുടെ വ്യക്തി ജീവിതം ആരാധകര്‍ക്ക് എന്നും കൗതുകം നല്‍കുന്ന കാര്യമാണ്.

അതിനാല്‍ത്തന്നെ പലപ്പോഴും ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വിവാഹുമെല്ലാം ആരാധകര്‍ വലിയ ആഘോഷമാക്കാറുമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നായികമാരും തമ്മിലുള്ള പല പ്രണയങ്ങളും വലിയ വാര്‍ത്തയാവുകയും വിവാഹത്തിന്റെ വക്കോളമെത്തുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുണ്ടായ തകര്‍ന്ന പ്രണയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സുസ്മിതാ സെന്‍-വസീം അക്രം

സുസ്മിതാ സെന്‍-വസീം അക്രം

പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമാണ് വസീം അക്രം. റിവേഴ്‌സ് സ്വിങ്ങിന്റെ മനോഹാരിതയിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മറ്റൊരു ക്രിക്കറ്റ് താരവുമില്ലെന്ന് പറയാം. ലോക ക്രിക്കറ്റില്‍ വലിയ ആരാധകരെ സൃഷ്ടിച്ച ബൗളറാണ് അദ്ദേഹം. ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങുന്ന വസീം വിരമിച്ച ശേഷവും പരിശീലകന്‍,കമന്റേറ്റര്‍,അവതാരകന്‍ എന്ന നിലയിലെല്ലാം ക്രിക്കറ്റുമായി ബന്ധപ്പെട്ട് സജീവമായി തുടരുകയാണ്.

ഒരു കാലത്ത് തരംഗം സൃഷ്ടിച്ച വസീം അക്രവും ബോളിവുഡ് സൂപ്പര്‍ നായിക സുസ്മിതാ സെന്നും തമ്മിലുള്ള പ്രണയം ആരാധകര്‍ വളരെ ആഘോഷമാക്കിയിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നതും സഹൃദത്തിലാവുന്നതും. ഈ സൗഹൃദം പിന്നീട് പ്രണയത്തിലായെന്നും രണ്ട് പേരും ഡേറ്റിങ്ങിലാണെന്നുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയെത്തിയിരുന്നു. എന്നാല്‍ അധികനാള്‍ ഈ പ്രണയം നീണ്ടില്ല. പാതിവഴിയില്‍ ബ്രേക് അപ്പായി.

മുഹമ്മദ് അസ്ഹറുദ്ദീന്‍-സംഗീത ബിജ്‌ലാനി

മുഹമ്മദ് അസ്ഹറുദ്ദീന്‍-സംഗീത ബിജ്‌ലാനി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സൂപ്പര്‍ താരവുമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒരുകാലത്ത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്ന അദ്ദേഹം പിന്നീട് ഒത്തുകളി വിവാദത്തില്‍ അകപ്പെടുകയും കരിയര്‍ പാതിവഴിയില്‍ അവസാനിക്കുകയുമാണ് ചെയ്തത്. എന്നാല്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ആരാധകര്‍ക്ക് ഓര്‍ക്കാന്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇൗ കാലസമയത്ത് അസ്ഹറുദ്ദീന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച ബോളിവുഡ് നായികയാണ് സംഗീത ബിജിലാനി. സംഗീതയെ വിവാഹം കഴിക്കാന്‍ ആദ്യ ഭാരയുമായി അസ്ഹറുദ്ദീന്‍ വിവാഹമോചിതനായിരുന്നു. 1996ല്‍ ഇവര്‍ വിവാഹം കഴിച്ചെങ്കിലും 2010ല്‍ വേര്‍പിരിഞ്ഞു.

ഇമ്രാന്‍ ഖാന്‍-സീനത് അമാന്‍

ഇമ്രാന്‍ ഖാന്‍-സീനത് അമാന്‍

മുന്‍ പാകിസ്താന്‍ ഇതിഹാസ നായകനാണ് ഇമ്രാന്‍ ഖാന്‍. നിലവിലെ പാകിസ്താന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായിരുന്നു. ഓള്‍റൗണ്ടറായിരുന്ന ഇമ്രാന്‍ ഖാന് വലിയ ആരാധക പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് ഇമ്രാന്‍ ഖാനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുന്നത് ബോളിവുഡ് താരവും മോഡലുമായ സീനത് അമാനായിരുന്നു. രണ്ട് പേരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ആരാധകരുടെ ഇഷ്ട വിഷയവുമായിരുന്നു. രണ്ട് പേരെയും ഒന്നിച്ച് പല സമയത്തും കണ്ടതോടെ വിവാഹ വാര്‍ത്തകള്‍ വരെ പുറത്തുവന്നു. എന്നാല്‍ പാതിവഴിയില്‍ ഈ പ്രണയവും പൊളിയുകയാണ് ചെയ്തത്.

വിരാട് കോലി-തമന്ന

വിരാട് കോലി-തമന്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഇന്ന് ലോകത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായി വിരാട് കോലിയെ വിശേഷിപ്പിക്കാം. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച നായകനായി ശ്രദ്ധ പിടിച്ചുപറ്റിയ കോലിയുടെ പ്രണയ വാര്‍ത്തകളും ആരാധകരുടെ ഇഷ്ട വിഷയമായിരുന്നു. പല സിനിമാ താരങ്ങളുടെയും പേരുകള്‍ കോലിയോടൊപ്പം ചേര്‍ത്ത് പ്രചരിച്ചിരുന്നു. ഇതിലൊരാളായിരുന്നു തമന്ന ബാട്ടിയ.

മൊബൈല്‍ ഫോണ്‍ പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെ രണ്ട് പേരും സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ വന്നത്. ഏറെ നാളുകള്‍ ഇരുവരും തമ്മിലുള്ള ഡേറ്റിങ് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഈ പ്രണയം പാതിവഴിയില്‍ ബ്രേക്കപ്പായെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയത്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെയാണ് കോലി വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.

വിവിയന്‍ റിച്ചാര്‍ഡ്‌സ്-നീന ഗുപ്ത

വിവിയന്‍ റിച്ചാര്‍ഡ്‌സ്-നീന ഗുപ്ത

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ്. വലിയ ആരാധക പിന്തുണയുള്ള റിച്ചാര്‍ഡ്‌സിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചത് നീനാ ഗുപ്തയായിരുന്നു. നടിയും സംവിധായകയുമായി നീനയും റിച്ചാര്‍ഡ്‌സും തമ്മിലുള്ള ബന്ധത്തില്‍ മസബ ഗുപ്തയെന്ന പേരില്‍ മകളുമുണ്ട്. ലിവിങ് ടുഗെതര്‍ ബന്ധം തുടര്‍ന്ന ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഡല്‍ഹിയിലേക്ക് താമസം മാറിയ നീന 2008ല്‍ ന്യൂഡല്‍ഹി താമസക്കാരനായ സിഎ ക്കാരനെ വിവാഹം കഴിച്ചിരുന്നു.

യുവരാജ് സിങ്-കിം ശര്‍മ

യുവരാജ് സിങ്-കിം ശര്‍മ

ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ പേരിനൊപ്പം നിരവധി ബോളിവുഡ് നായകമാരുടെ പേരുകള്‍ ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട നായികമാരിലൊരാള്‍ കിം ശര്‍മയാണ്. വിവാഹത്തിലേക്കെത്തുമെന്നുവരെ വിലയിരുത്തപ്പെട്ട ഈ ബന്ധം പിന്നീട് ബ്രേക് അപ്പ് ആവുകയായിരുന്നു. യുവരാജിന്റെ അമ്മക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലാത്തതാണ് ബ്രേക് അപ്പ് ആവാന്‍ കാരണമെന്നാണ് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ദീപികാ പദുക്കോണുമായും യുവരാജ് സിങ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗരവ് ഗാംഗുലി-നഗ്മ

സൗരവ് ഗാംഗുലി-നഗ്മ

ഇന്ത്യന്‍ മുന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി. കൊല്‍ക്കത്തയിലെ രാജകുടുംബാഗമായ ഗാംഗുലിയെ ദാദയെന്നാണ് ക്രിക്കറ്റ് ലോകം വിളിച്ചിരുന്നത്. വലിയ ആരാധകരെ സൃഷ്ടിച്ച ഗാംഗുലിയുമായി ചേര്‍ന്ന് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചത് നഗ്നമായാണ്. ഇരുവരും തമ്മില്‍ വിവാഹം കളിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഈ ബന്ധം പാതിവഴിയില്‍ നിന്നു. ഗാംഗുലി മറ്റൊരു വിവാഹം കഴിച്ചെങ്കിലും നഗ്ന ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

Story first published: Thursday, November 18, 2021, 16:00 [IST]
Other articles published on Nov 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+