Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു, ട്വിറ്ററില്‍ പ്രണയാഭ്യര്‍ത്ഥന നടത്തി, ആരാണ് ആ ക്രിക്കറ്റ് താരം?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാവും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. വലിയ ആരാധക പിന്തുണയുള്ള കോലിക്ക് സാമൂഹ്യ മാധ്യമത്തിലും വലിയ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഏക ക്രിക്കറ്റ് താരമാണ് കോലി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത കോലി യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ്.

വനിതാ ആരാധകരുടെ കാര്യത്തിലും കോലി പിന്നിലല്ല. വനിതാ ക്രിക്കറ്റ് താരങ്ങളിലെ ഭൂരിഭാഗം പേരും കോലിയുടെ കടുത്ത ആരാധകരാണ്. എന്നാല്‍ കോലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ട്വിറ്ററിലൂടെ ഇത് പരസ്യപ്പെടുത്തുകയും ചെയ്ത ഒരു വനിതാ ക്രിക്കറ്റ് താരമുണ്ട്. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം സൂപ്പര്‍ താരം ഡാനിയെല്ലി വ്യാട്ടാണ് കോലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ആ താരം.

daniellewyattandkohli

ട്വിറ്ററിലൂടെ പരസ്യമായി കോലിയോട് വ്യാട്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. 'കോലി എന്നെ വിവാഹം കഴിക്കാമോ' എന്നായിരുന്നു തന്റെ ട്വിറ്ററിലൂടെ വ്യാട്ട് ചോദിച്ചത്. 2014ലായിരുന്നു ഇത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ നായകന്‍ തയ്യാറായില്ല. കോലിയെ പ്രശംസിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കാതെ വ്യാട്ട് ഇപ്പോഴും കോലിയെ വളരെ അധികം ആരാധിക്കുന്നുണ്ട്.

നിലവില്‍ 30 വയസാണ് വ്യാട്ടിനുള്ളത്. 77 ഏകദിനത്തില്‍ നിന്ന് 1046 റണ്‍സും 27 വിക്കറ്റും 116 ടി20യില്‍ നിന്നായി 1675 റണ്‍സും 46 വിക്കറ്റും ഡാനിയെല്ലി നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമില്‍ ഇപ്പോഴും വളരെ സജീവമായിട്ടുള്ള താരമാണ് വ്യാട്ട്. ഇംഗ്ലണ്ടില്‍ കോലി കളിക്കാനെത്തുമ്പോള്‍ മത്സരം കാണാനും ഡാനിയെല്ലി എത്താറുണ്ട്.

2017ല്‍ ബോളിവുഡ് സൂപ്പര്‍ താരം അനുഷ്‌ക ശര്‍മയെയാണ് വിരാട് കോലി വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ ദീര്‍ഘ നാളുകള്‍ പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും കഴിഞ്ഞിടെ ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. വാമികയെന്നാണ് കുട്ടിയുടെ പേര്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ നാല് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ ടീമുള്ളത്. കോലിയോടൊപ്പം ഭാര്യയും കുഞ്ഞുമുണ്ട്.

അനുഷ്‌കമായുള്ള പ്രണയത്തിന് മുമ്പ് ബ്രസീല്‍ മോഡലായിരുന്ന ഇസബെല്ല ലീറ്റിയുമായി കോലി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ഇരുവരെയും ഒരുമിച്ച് പല തവണ ക്യാമറ കണ്ണുകളില്‍ ലഭിച്ചിരുന്നു. എന്നാല്‍ സുഹൃത് ബന്ധം മാത്രമാണുള്ളതെന്നാണ് ഇസബെല്ല പറഞ്ഞത്. കോലി ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

Story first published: Tuesday, June 15, 2021, 14:17 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+