Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌ക, സാക്ഷി, റിതിക... ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരുടെ വിദ്യാഭ്യാഗ യോഗ്യത അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെപ്പോലെ തന്നെ അവരുടെയെല്ലാം ഭാര്യമാരെയും ആരാധകര്‍ക്ക് സുപരിചിതമാണ്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിന്റെ പ്രധാന ടൂര്‍ണമെന്റുകളിലുമെല്ലാം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇവരില്‍ മിക്കവരും ഗാലറിയിലെത്താറുണ്ട്. വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ ബോളിവുഡ് താരമെന്ന നിലയില്‍ വലിയ ആരാധക പിന്തുണയുള്ളയാളാണ്.

വിദ്യാഭ്യാസ യോഗ്യത

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയെ സിഎസ്‌കെയുടെ ഐപിഎല്‍ മത്സരങ്ങളിലൂടെയാണ് ആരാധകര്‍ക്ക് സുപരിചിതം. രോഹിത് ശര്‍മയുടെ ഭാര്യ റിതിക മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങളില്‍ ഗാലറിയില്‍ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണ ഇവര്‍ക്കുണ്ട്. എന്നാല്‍ ഇവരില്‍ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ളത് ആര്‍ക്കാണ്? പരിശോധിക്കാം.

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയാവുന്നതിന് മുമ്പ് തന്നെ വലിയ ആരാധകരുള്ള അഭിനേത്രിയാണ് അനുഷ്‌ക ശര്‍മ. പരസ്യ ചിത്രത്തിലെ ഇരുവരുടെയും കണ്ടുമുട്ടലാണ് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. അനുഷ്‌ക ശര്‍മക്ക് ബിരുദാനന്തര ബിരുദം യോഗ്യതയുണ്ട്. ആര്‍ട്‌സില്‍ ബിരുദ യോഗ്യത നേടിയ അനുഷ്‌ക സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദാനന്തര ബിരുദം നേടിയത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് അനുഷ്‌ക. ഇരുവര്‍ക്കും ഈ വര്‍ഷം പെണ്‍കുഞ്ഞ് പിറന്നിരുന്നു.

സാക്ഷി ധോണി

സാക്ഷി ധോണി

ധോണിയുടെ ഭാര്യയാണ് സാക്ഷി. ധോണിയും സാക്ഷിയും തമ്മിലുള്ള കണ്ടുമുട്ടലും ഇരുവരും തമ്മിലുള്ള പ്രണയവുമെല്ലാം ധോണിയുടെ ആത്മകഥയെ ആസ്പദമാക്കിയുള്ള ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിലൂടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഹോട്ടല്‍ മാനേജ്‌മെന്റാണ് സാക്ഷിയുടെ വിദ്യാഭ്യാസ യോഗ്യത.ഔറംഗാബാദിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലാണ് സാക്ഷി പഠിച്ചത്. ഇരുവരും തമ്മില്‍ ആദ്യമായി കണ്ട് മുട്ടുമ്പോള്‍ സാക്ഷി ഹോട്ടലില്‍ ജോലി നോക്കുകയായിരുന്നു.

റിതിക സജ്‌ദേ

റിതിക സജ്‌ദേ

ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ. മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തില്‍ ഗാലറിയില്‍ സജീവ സാന്നിധ്യമാണ് റിതിക. സ്‌പോര്‍ട്‌സ് ഇവന്റെ മാനേജറായി ജോലി നോക്കുന്നതിനിടെയാണ് രോഹിത് ശര്‍മയുമായുള്ള കൂടിക്കാഴ്ചയും പ്രണയവും. ബിരുദമാണ് റിതികയുടെ വിദ്യാഭ്യാസ യോഗ്യത. രോഹിത്-റിതിക ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.

അഞ്ജലി ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രണയം ഓരോ ക്രിക്കറ്റ് പ്രേമിക്കും കാണാപ്പാടമാണ്. സച്ചിന്റെ ഉയരങ്ങളില്‍ എന്നും കൂടെ നിന്നിട്ടുള്ള അഞ്ജലി ഡോക്ടറാണ്. ഇരുവരും തമ്മില്‍ ആദ്യമായി കാണുമ്പോള്‍ അഞ്ജലി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. സച്ചിന്‍ ക്രിക്കറ്റില്‍ സജീവമായിരിക്കുമ്പോള്‍ ജോലിയില്‍ നിന്ന് ഇടവേളയെടുത്താണ് അഞ്ജലി കുടുംബം നോക്കിയിരുന്നത്. വിരമിക്കല്‍ വേദിയില്‍ സച്ചിന്‍ അഞ്ജലിയോട് നന്ദി പറയുകയും ചെയ്തിരുന്നു.

പ്രിയങ്ക റെയ്‌ന

പ്രിയങ്ക റെയ്‌ന

മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയുടെ ഭാര്യയായ പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ബി ടെക് ആണ്.വിപ്രോയിലും ആക്‌സെഞ്ചറിലുമെല്ലാം പ്രിയങ്ക ജോലി നോക്കിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം. പൊതുവേദികളില്‍ അത്ര സജീവമല്ല പ്രിയങ്ക. ഐപിഎല്ലില്‍തന്നെ അപൂര്‍വ്വമായാണ് പ്രിയങ്കയെ ഗാലറിയില്‍ കണ്ടിട്ടുള്ളത്.

Story first published: Saturday, July 17, 2021, 18:12 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+