Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്ക് അവസാനം; ലിവര്‍പൂള്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് ക്ലോപ്പ്

ലണ്ടന്‍: ജര്‍മനിക്കാരനായ യുര്‍ഗര്‍ ക്ലോപ്പ് നാട്ടിലേക്ക് തിരിച്ചെത്തുമോയെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ലിവര്‍പൂളുമായി നീണ്ടകാലത്തെ കരാറാണുള്ളതെന്നും ആന്‍ഫീല്‍ഡ് വിട്ട് എങ്ങോട്ടുമില്ലെന്നമാണ് ക്ലോപ്പ് വ്യക്തമാക്കി. ഇതോടെ ക്ലോപ്പിനെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂണിക്ക് ശ്രമം നടത്തുന്നുവെന്ന പ്രചാരണത്തിന് അവസാനമായി.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടനത്തെ 2-0ന് തകര്‍ത്താണ് ലിവര്‍പൂള്‍ കിരീടം നേടിയത്. ഇതിനുപിന്നാലെയാണ് ക്ലോപ്പ് സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ക്ലോപ്പ് ജര്‍മനിയില്‍ തിരിച്ചെത്തുന്നത് സന്തോഷകരമായിരിക്കുമെന്നാണ് ബയേണിന്റെ ഇതിഹാസതാരമായിരുന്ന ഫ്രന്‍സ് ബെക്കന്‍ബോവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാനാണ് ക്ലോപ്പിന്റെ തീരുമാനം. ''ക്കന്‍ബോവറെ തനിക്കേറെ ഇഷ്ടാമാണ്. അദ്ദേഹത്തിന് എന്നെയും ഇഷ്ടമാണ്. എന്നാല്‍ ലിവര്‍പൂളുമായി ദീര്‍ഘകാലത്തേക്കുള്ള കരാറാണുള്ളത്.'' -ക്ലോപ്പ് പറഞ്ഞു.

jurgenklopp

ബയേണിനും ബൊറൂസ്യ ഡോട്ട്മുണ്ടിനും ഇപ്പോള്‍ മികച്ച പരിശീലകരാണുള്ളതെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു. അതേസമയം, ഒരിക്കല്‍ ക്ലോപ്പ് ബയേണിലേക്ക് വരുമെന്ന് തന്നെയാണ് 13 വര്‍ഷം ബയേണിനു വേണ്ടി കളിച്ച ബെക്കന്‍ബോവര്‍ കരുതുന്നത്.

Story first published: Tuesday, June 4, 2019, 17:26 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+