കെഎല്‍ രാഹുലിനൊപ്പം ബോളിവുഡ് നടി; പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം കെഎല്‍ രാഹുല്‍ ക്രിക്കറ്റിനോടെന്നപോലെ ക്രിക്കറ്റിന് പുറത്തുള്ള പ്രണയത്തിലും പേരുകേട്ടുതുടങ്ങി. നേരത്തെ പല സെലിബ്രിറ്റികള്‍ക്കുമൊപ്പം രാഹുലിന്റെ പേരുകള്‍ ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി നിധി അഗര്‍വാള്‍ ആണ് രാഹുലിന്റെ പുതിയ കൂട്ടുകാരിയെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഫാന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതാണ്. ഇരുവരും രാത്രിയില്‍ കറങ്ങിനടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രണയത്തെക്കുറിച്ച് രാഹുലോ നടിയോ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. അതേസമം, ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കറങ്ങിനടക്കുന്നുണ്ട്.
ഐപിഎല്‍ പതിനൊന്നാം സീസണ്‍ ഗംഭീരമാക്കിയശേഷം രാഹുല്‍ അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ്. ഇത്തവണ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍നിന്നായി രാഹുല്‍ 659 റണ്‍സ് നേടിയിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ 16 പന്തില്‍ 51 റണ്‍സെടുത്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു കര്‍ണാടക ബാറ്റ്‌സ്മാന്‍. ഐപിഎല്ലിലെ വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറി ഇപ്പോള്‍ രാഹുലിന്റെ പേരിലാണ്. അതേസമയം, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും രാഹുലിന്റെ പഞ്ചാബ് ടീമിന് പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications