Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിയുമായി തിളങ്ങി രാഹുല്‍; റെയ്‌നക്കൊപ്പം ഇനി യോഗ്യന്മാരുടെ ക്ലബ്ബില്‍

മൗണ്ട് മൗഗനയ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 104 പന്തില്‍ രാഹുല്‍ ഏകദിനത്തിലെ തന്റെ നാലാം സെഞ്ച്വറി കണ്ടെത്തി. ഇന്ത്യ തകര്‍ച്ചയില്‍നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ താരം ടീമിനെ സുരക്ഷിത തീരത്തെത്തിച്ചശേഷമാണ് മടങ്ങിയത്. ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചില്‍ 112 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

സെഞ്ച്വറിയോടെ മുന്‍താരം സുരേഷ് റെയ്‌നയ്‌ക്കൊപ്പം യോഗ്യന്മാരുടെ ക്ലബ്ബിലും രാഹുല്‍ ഇടംപിടിച്ചു. ബാറ്റിങ്ങില്‍ അഞ്ചോ അതില്‍ താഴേയോ സ്ഥാനത്തിറങ്ങി ന്യൂസിലന്‍ഡില്‍ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന ബഹുമതിയാണ് രാഹുലിനും ലഭിച്ചത്. 2015ല്‍ സുരേഷ് റെയ്‌ന ഈ നേട്ടത്തിലെത്തിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെയും പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയും സെഞ്ച്വറി കൈയ്യകലത്തില്‍ നഷ്ടമായ രാഹുല്‍ ഇത്തവണ പിഴവുതീര്‍ത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 2019ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു താരത്തിന്റെ ഒടുവിലത്തെ സെഞ്ച്വറി.

klrahulcentury

ആദ്യ രണ്ട് ഏകദിനങ്ങള്‍ തോറ്റ് പരമ്പര അടിയറവെച്ചശേഷം ആശ്വാസജയം തേടിയാണ് ഇന്ത്യ ബേ ഓവലില്‍ കളിക്കിറങ്ങിയത്. മായങ്ക് അഗര്‍വാള്‍, വിരാട് കോലി, പൃഥ്വി ഷാ എന്നിവര്‍ പുറത്തായശേഷം ക്രീസിലെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്കൊപ്പവും പിന്നീട് മനീഷ് പാണ്ഡെയ്‌ക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച രാഹുല്‍ വിക്കറ്റ് കീപ്പറായും ശോഭിച്ചതോടെ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Story first published: Tuesday, February 11, 2020, 22:34 [IST]
Other articles published on Feb 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+