Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയ ക്യാപ്റ്റനെക്കുറിച്ച് ഷാരൂഖ്... ഒരൊറ്റ നിര്‍ദേശം മാത്രമെന്ന് എസ്ആര്‍കെ, ട്വീറ്റ് വൈറല്‍

പ്രിയ ക്യാപ്റ്റനെക്കുറിച്ച് ഷാരൂഖ് ഖാൻ | Oneindia Malayalam

മുംബൈ: കഴിഞ്ഞ ദിവസം ക്രിക്കറ്റിനോട് വിട പറഞ്ഞ ഇന്ത്യയുടെ മുന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറിനെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ട്വീറ്റ് വൈറലാവുകയാണ്. ഷാരൂഖ് സഹ ഉടമയായ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍. 2011ല്‍ കെകെആറിലെത്തിയ അദ്ദേഹം 2012, 14 വര്‍ഷങ്ങളിലാണ് ടീമിനു ഐപിഎല്‍ കിരീടം സമ്മാനിച്ചത്. കരിയറിന്റെ ഭൂരിഭാഗവും ഗംഭീര്‍ ചെലവഴിച്ച് കെകെആറിന് വേണ്ടി തന്നെയായിരുന്നു.

1

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി 37കാരനായ ഗംഭീര്‍ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ അടുത്ത മല്‍സരത്തോടെ താന്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് തന്റെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിനെ പ്രശംസിച്ചു കൊണ്ട് എസ്ആര്‍കെ ട്വീറ്റ് ചെയ്തത്. നിങ്ങളുടെ സ്‌നേഹത്തിനും നേതൃത്വത്തിനും നന്ദി ക്യാപ്റ്റന്‍. നിങ്ങള്‍ വളരെ സ്‌പെഷ്യലായ ഒരാളാണ്. എല്ലായ്‌പ്പോഴും സന്തോഷവാനായി തന്നെ തുടരാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കുറച്ചു കൂടി ചിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ഷാരൂഖ് തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.

രണ്ടു ലോക കിരീടങ്ങളും ഒരു തവണ ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള പരമോന്നത പുരസ്‌കാരവും നേടിയ താരമാണ് ഗംഭീര്‍. എന്നാല്‍ അര്‍ഹിച്ച പരിഗണന ലഭിക്കാതെയാണ് ഇടംകൈയന്‍ ഓപ്പണര്‍ ക്രിക്കറ്റിനോടു വിട പറഞ്ഞത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ഫോമിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അടുത്ത സീസിന് കാത്തുനില്‍ക്കാതെ ഗംഭീര്‍ കളി നിര്‍ത്തുന്നതായി ലോകത്തെ അറിയിച്ചത്.

Story first published: Wednesday, December 5, 2018, 13:12 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+