വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിഡ് ഹസിയെ മെന്ററായി നിയമിച്ച് കെകെആര്‍; കെയ്ല്‍ മില്‍സും പരിശീലകസംഘത്തില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐപിഎല്‍) പുതിയ സീസണിന് മുന്നോടിയായി പരിശീലകസംഘത്തില്‍ അഴിച്ചുപണികളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിന്റെ മുഖ്യ ഉപദേശകനായി മുന്‍ ഓസീസ് താരം ഡേവിഡ് ഹസിയെ നിയമിച്ചു. മുന്‍ കൊല്‍ക്കത്തന്‍ താരം കൂടിയായിരുന്ന ഹസിയെ ടീമിലെത്തിച്ച് ടീമിന്റെ മാനസിക ഐക്യം ഉയര്‍ത്തുകയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. അവസാന സീസണില്‍ മികച്ച ചില പ്രകടനങ്ങളുണ്ടായെങ്കിലും ഒത്തിണക്കമില്ലായ്മ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. 42കാരനായ താരം ഓസ്‌ട്രേലിയക്കുവേണ്ടി 69 ഏകദിനത്തില്‍ നിന്ന് 1796 റണ്‍സും 18 വിക്കറ്റും 39 ട്വന്റി20യില്‍ നിന്ന് 756 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്. 64 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 1322 റണ്‍സും എട്ട് വിക്കറ്റും സ്വന്തം പേരിലാക്കി. കൊല്‍ക്കത്തയെ കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ്,ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കുവേണ്ടിയും ഡേവിഡ് ഹസി കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗല്‍ എടിപി ചാലഞ്ചര്‍ കാംപിനാസ് സെമി ഫൈനലില്‍ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗല്‍ എടിപി ചാലഞ്ചര്‍ കാംപിനാസ് സെമി ഫൈനലില്‍

kkranddavidhussey

അതേ സമയം ബൗളിങ് നിരയെ സഹായിക്കുകയെന്ന ലക്ഷ്യമാണ് കെയ്ല്‍ മില്‍സിനുള്ളത്. 40കാരനായ താരം ന്യൂസീലന്‍ഡിന് വേണ്ടി 19 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 170 ഏകദിനത്തില്‍നിന്ന് 240 വിക്കറ്റും 42 ട്വന്റി20യില്‍നിന്ന് 43 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായിരുന്ന ബ്രണ്ടന്‍ മക്കല്ലമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍.

Story first published: Saturday, October 5, 2019, 17:13 [IST]
Other articles published on Oct 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X