ഐപിഎല്‍: ഇന്ത്യന്‍ ഓപ്പണറെ നായകനായി പ്രഖ്യാപിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐപിഎല്‍) ഈ സീസണിനുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കെ എല്‍ രാഹുല്‍ നയിക്കും. രവിചന്ദ്ര അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറിയ ഒഴിവിലേക്കാണ് രാഹുലിനെ നിയമിച്ചത്. സമീപകാലത്തായി ബാറ്റിങ്ങില്‍ ഉജ്ജ്വല ഫോമിലുള്ള രാഹുല്‍ ഐപിഎല്ലില്‍ പഞ്ചാബിനുവേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അശ്വിന് പകരക്കാരനായി രാഹുലെത്തുമെന്ന് നേരത്തെ മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നലെ ഔദ്യോഗികമായി പഞ്ചാബ് പ്രഖ്യാപിക്കുകയായിരുന്നു.
ഇത്രയും നാള്‍ രാഹുലെന്ന ബാറ്റ്‌സ്മാന്റെ പ്രതിഭ മാത്രമെ നിങ്ങള്‍ കണ്ടിട്ടുള്ളു. ഇനി നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവുകൂടി നിങ്ങള്‍ മനസിലാക്കുമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് സഹ ഉടമകളിലൊരാള്‍ പിടിഐയോട് പറഞ്ഞു. 2018ല്‍ 11 കോടി രൂപ മുടക്കിയാണ് പഞ്ചാബ് രാഹുലിനെ ടീമിലെത്തിച്ചത്. 27കാരനായ രാഹുല്‍ നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍കൂടിയാ രാഹുല്‍ 67 ഐപിഎല്‍ മത്സരത്തില്‍നിന്ന് 42.06 ശരാശരിയില്‍ 1977 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.176 ഫോറും 81 സിക്‌സും ഐപിഎല്ലില്‍ രാഹുലിന്റെ പേരിലുണ്ട്. ഇന്ത്യക്കുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 2006 റണ്‍സും 25 ഏകദിനത്തില്‍ നിന്ന് 812 റണ്‍സും 34 ടി20യില്‍ നിന്ന് 1138 റണ്‍സും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications