സിന്ധുവിനെ സ്മാര്‍ട്ടാക്കി, കളിയെ മാറ്റി മറിച്ചത് ഈ കൊറിയന്‍ വനിതാ കോച്ച്; ആരാണവര്‍?
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ലോക ചാമ്പ്യനായ സിന്ധു ഇന്ത്യകണ്ട എക്കാലത്തെയും മികച്ച വനിതാ കായികതാരമെന്ന ബഹുമതിക്കും അര്‍ഹയാണ്. മറ്റൊരു ഇന്ത്യന്‍ വനിതാ കായിക താരത്തിനും ഒളിമ്പിക്‌സ് വെള്ളിമെഡലും ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവും ലഭിച്ചിട്ടില്ല.

ഫൈനല്‍ത്തോവികളെ മറികടന്നു
ഫൈനല്‍തോല്‍വി തുടര്‍ക്കഥയായിരുന്ന കാലമുണ്ടായിരുന്നു സിന്ധുവിന്. എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി ഫൈനലിലെത്തുകയും ഫൈനലില്‍ കളിമറക്കുകയും ചെയ്യുന്ന സിന്ധുവിന് ഒട്ടേറെ കിരീടങ്ങളാണ് ഫൈനല്‍ ഫോബിയയിലൂടെ നഷ്ടമായത്. ഹൈദരാബാദില്‍ പി ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലിക്കുന്ന സിന്ധുവിന്റെ ഫൈനല്‍ ഫോബിയയെ ഇല്ലാതാക്കാന്‍ പരിശീലകനും കഴിഞ്ഞില്ല.

സിന്ധുവിനും സൈനയ്ക്കും കിം ജി ഹ്യൂന്‍
അക്കാദമിയിലെ പരിശീലനത്തില്‍ ഗോപീചന്ദിന്റെ മേല്‍നോട്ടം കുറഞ്ഞതും സിന്ധുവിനെ അസ്വസ്ഥയാക്കിയിരുന്നു. ഒട്ടേറെ ബാഡ്മിന്റണ്‍ താരങ്ങള്‍ പരിശീലിക്കുമ്പോള്‍ ഒരാള്‍ക്കുവേണ്ടിമാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് സിന്ധു സ്ഥിരമായി തനിക്കൊപ്പമുണ്ടാകുന്ന പരിശീലകയെക്കുറിച്ച് ആലോചിക്കുന്നതും അത് കൊറിയയുടെ മുന്‍ താരം കിം ജി ഹ്യൂനില്‍ എത്തുന്നതും. ഗോപീചന്ദിന്റെ അക്കാദമിയിലെത്തിയ അവര്‍ സിന്ധുവിനും സൈനയ്ക്കും മാത്രമായി പ്രത്യേക പരിശീലനം ആരംഭിക്കുകയും ചെയ്തു.

ആരാണ് കിം ജി ഹ്യൂന്‍
പരിശീലകയായും കളിക്കാരിയായും ഏറെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് കിം ജി ഹ്യൂന്‍. 1994ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഏപ്രിലില്‍ ഇവര്‍ അക്കാദമിയിലെത്തിയതോടെ സിന്ധുവിന്റെ കളിരീതികളിലും വലിയ മാറ്റമുണ്ടായി. വൈകുന്നേരം സിന്ധുവിന് വേണ്ടിമാത്രം ചെലവഴിച്ച പരിശീലക ഇന്ത്യന്‍ താരത്തിന്റെ കളിയില്‍ ചെറിയരീതിയില്‍ മാറ്റം വരുത്തി. ഇത് കളിക്കളത്തിലും പ്രകടനമായി.

സിന്ധുവിനെ സ്മാര്‍ട്ടാക്കി
സിന്ധുവിന് കോര്‍ട്ടില്‍ സ്മാര്‍ട്ട്‌നസ് കുറവാണെന്നാണ് പരിശീലക കണ്ടെത്തിയത്. നീളന്‍ റാലികള്‍ കളിക്കുന്ന സിന്ധുവിന്റെ രീതിക്ക് കിം ജി മാറ്റംവരുത്തി. നെറ്റ് ഗെയിമില്‍ കൂടുതല്‍ പരിശീലനം നടത്തിയതോടെ എതിരാളിക്കെതിരെ ആക്രമിച്ചു കളിക്കുന്ന സിന്ധുവിനെ വാര്‍ത്തെടുക്കാന്‍ പരിശീലകയ്ക്ക് കഴിഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തായ് സൂ യിങ്ങിനെതിരെ പുറത്തെടുത്ത കളിമാത്രം മതി പരിശീലകയുടെ മികവറിയാന്‍. ലോകചാമ്പ്യനായ സിന്ധുവിനെ ഇനി ഒളിമ്പിക്‌സ് ചാമ്പ്യനാക്കുകയാണ് കിം ജിയുടെ ലക്ഷ്യം. ഇതിനായി എത്ര കഠിനമായ പരിശീലനത്തിനും താന്‍ ഒരുക്കണമാണെന്ന് സിന്ധുവും അറിയിച്ചുകഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications