വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായകനെന്ന നിലയില്‍ പൊള്ളാര്‍ഡ് കൂടുതല്‍ കേമന്‍; വിവിയന്‍ റിച്ചാര്‍ഡ്

ലക്‌നൗ: നായകനെന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് മികച്ച താരമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സ്. നായകനായി അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിലും സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം കേമനാണ്. ട്വന്റി20 കളില്‍ പലപ്പോഴും ഒറ്റയ്ക്ക് നിന്ന് കളി ജയിപ്പിക്കുന്ന പൊള്ളാര്‍ഡിനെ നമ്മള്‍ കാണാറുണ്ട്.

നായകനാവുമ്പോള്‍ അദ്ദേഹത്തിന് അധിക സമ്മര്‍ദം ഉണ്ടാകുന്നില്ലെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പലപ്പോഴും ടീമില്‍ നിന്ന് തഴയപ്പെട്ട പൊള്ളാര്‍ഡ് ഈ സീസണിലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പൊള്ളാര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്നത്.

ദുബെ തന്റെ പിന്‍ഗാമിയോ? പ്രതികരിച്ച് യുവി... ആദ്യം അതിനാവട്ടെയെന്ന് സൂപ്പര്‍ താരംദുബെ തന്റെ പിന്‍ഗാമിയോ? പ്രതികരിച്ച് യുവി... ആദ്യം അതിനാവട്ടെയെന്ന് സൂപ്പര്‍ താരം

kieronpollardandvivrichard

32കാരനായ പൊള്ളാര്‍ഡ് 102 ഏകദിനത്തില്‍ നിന്ന് 25.72 ശരാശരിയില്‍ 2289 റണ്‍സും 62 ട്വന്റി20യില്‍ നിന്ന് 903 റണ്‍സും 148 ഐപിഎല്ലില്‍ നിന്ന് 2755 റണ്‍സും നേടിയിട്ടുണ്ട്. 50 ഏകദിന വിക്കറ്റും 23 ട്വന്റി20 വിക്കറ്റും 56 ഐപിഎല്‍ വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാറുള്ളതും പൊള്ളാര്‍ഡാണ്.

Story first published: Wednesday, November 6, 2019, 16:20 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X