വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിച്ചുതകര്‍ത്ത് പൊള്ളാര്‍ഡ്, ട്വന്റി20യില്‍ മറ്റൊരു ചരിത്ര നേട്ടംകൂടി, മുംബൈ ഇന്ത്യന്‍സിന് സന്തോഷം

മുംബൈ: ട്വന്റ20യിലെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലാവും കീറോണ്‍ പൊള്ളാര്‍ഡിന്റെ സ്ഥാനം. തന്റെ ശരീര വലിപ്പം മുതലാക്കി അനായാസം പന്ത് അതിര്‍ത്തി കടത്തുന്ന പൊള്ളാര്‍ഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈയുടെ നിര്‍ണ്ണായക താരാണ്.

ഐപിഎല്‍: 200 സിക്‌സര്‍!! ധോണിക്കാവുമോ ഇന്ത്യന്‍ റെക്കോര്‍ഡ്? ഗെയ്‌ലിനെ വെട്ടുക അസാധ്യംഐപിഎല്‍: 200 സിക്‌സര്‍!! ധോണിക്കാവുമോ ഇന്ത്യന്‍ റെക്കോര്‍ഡ്? ഗെയ്‌ലിനെ വെട്ടുക അസാധ്യം

ഐ.പി.എല്ലിന്റെ 12ാം എഡിഷന്‍ മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കെ പുതിയ നാഴികക്കല്ലും പിന്നിട്ടാണ് പൊള്ളാര്‍ഡെത്തുന്നത്. ട്വന്റി20യില്‍ 9000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് പൊള്ളാര്‍ഡ് പേരിനൊപ്പം ചേര്‍ത്തത്.

നേട്ടം പാകിസ്താന്‍ ലീഗില്‍

നേട്ടം പാകിസ്താന്‍ ലീഗില്‍

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) പേഷ്വാര്‍ സാല്‍മിക്കൊപ്പമാണ് പൊള്ളാര്‍ഡ് ഈ ബഹുമതിയിലെത്തിയത്.ഇസ്‌ലാമാബാദ് യുണൈറ്റെഡിനെതിരേ 21 പന്തില്‍ നാല് സിക്‌സും ഒരു ഫോറുമടക്കം 37 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മത്സരത്തില്‍ പേഷ്വാര്‍ സാല്‍മി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ ഇസ്‌ലാമാബാദ് യുണൈറ്റെഡിന് 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ദേശീയ ടീമില്‍ അത്ര പുലിയല്ല

ദേശീയ ടീമില്‍ അത്ര പുലിയല്ല

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനൊപ്പം അത്ര മികച്ച പ്രകടനമല്ല പൊള്ളാര്‍ഡിന്റേത്.59 ട്വന്റി20 മത്സരങ്ങളാണ് പൊള്ളാര്‍ഡ് ദേശീയ ജഴ്‌സിയില്‍ കളിച്ചത്.19.7 ശരാശരിയില്‍ 788 റണ്‍സും നേടി. 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് തവണ മാത്രമാണ് താരത്തിന് അര്‍ദ്ധ സെഞ്ച്വറി നേടാനായത്.

മുംബൈ ഇന്ത്യന്‍സിന്റെ ഭാഗ്യതാരം

മുംബൈ ഇന്ത്യന്‍സിന്റെ ഭാഗ്യതാരം

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വെടിക്കെട്ട് പ്രകടനമാണ് പൊള്ളാര്‍ഡ് പുറത്തെടുത്തിട്ടുള്ളത്. 2010 മുതല്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ നിര്‍ണ്ണായക ഭാഗമായ പൊള്ളാര്‍ഡ് 132 മത്സരങ്ങളില്‍ നിന്ന് 2476 റണ്‍സാണ് അടിച്ചെടുത്തത്. 28.14 ശരാശരിയില്‍ ബാറ്റുവീശുന്ന പൊള്ളാര്‍ഡിന്റെ ഉയര്‍ന്ന സ്‌കോര്‍ 78.

മുന്നില്‍ ക്രിസ് ഗെയ്ല്‍

മുന്നില്‍ ക്രിസ് ഗെയ്ല്‍

21 സെഞ്ച്വറിയും 76 അര്‍ദ്ധ സെഞ്ച്വറിയുമടക്കം 12318 റണ്‍സാണ് ട്വന്റി20യില്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ളത്. ഐ.പി.എല്ലില്‍ ബംഗളൂരു,കൊല്‍ക്കത്ത,പഞ്ചാബ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗെയ്ല്‍ ആറ് തവണ സെഞ്ച്വറി നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മക്കല്ലത്തിന് 9922 റണ്‍സാണുള്ളത്. ഏഴ് സെഞ്ച്വറിയും 55 അര്‍ദ്ധ സെഞ്ച്വറിയുമാണ് മക്കല്ലത്തിന്റെ പേരിലുള്ളത്.

ക്ലബ്ബുകളുടെ ഇഷ്ടതാരം

ക്ലബ്ബുകളുടെ ഇഷ്ടതാരം

കളത്തിലെ പെരുമാറ്റത്തില്‍ പൊള്ളാര്‍ഡ് അത്ര മാന്യനല്ലെങ്കിലും ട്വന്റി20 ക്ലബ്ബുകളുടെ പ്രിയതാരമാണ് പൊള്ളാര്‍ഡ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ മികവുള്ള പൊള്ളാര്‍ഡ് 13വര്‍ഷത്തെ ട്വന്റി20 കരിയറില്‍ നിരവധി ക്ലബ്ബുകള്‍ക്കുവേണ്ടിയാണ് കളിച്ചത്. അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്,ബാര്‍ബഡോസ് ട്രിഡന്റ്‌സ്.കേപ് കോബ്രാസ്,കറാച്ചി കിങ്‌സ്,ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്,മെല്‍ബണ്‍ റെനിഗേഡ്‌സ്,മുല്‍ത്താന്‍ സുല്‍ത്താന്‍സ്, പേഷ്വാര്‍ സാല്‍മി,സൗത്ത് ഓസ്‌ട്രേലിയ,സെന്റ് ലൂസിയ സ്റ്റാര്‍സ്,ട്രിനിനാഡ് ആന്റ് ടൊബാഗോ,സോമര്‍സെറ്റ് എന്നിവയെല്ലാം പൊള്ളാര്‍ഡ് കളിച്ച ക്ലബ്ബുകളാണ്.

Story first published: Saturday, March 16, 2019, 14:41 [IST]
Other articles published on Mar 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X