Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമി ഫൈനലിന് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്ക്

ഓസീസിന് ഇരുട്ടടി, വീണ്ടും 2 സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക് | Oneindia Malayalam

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടിയായി പരിക്ക്. ലോകകപ്പിലുടനീളം ഓസ്‌ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തിവന്ന ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ പരിക്കേറ്റത്.

പേശിവലിവ് കാരണം ഖവാജ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ മടങ്ങിയിരുന്നു. ഖവാജയ്ക്ക് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്‌റ്റോയ്‌നിസിന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. ഇരുവര്‍ക്കും വിശദമായ പരിശോധനകള്‍ നടത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു.

khawajaandstoinis

രണ്ട് കളിക്കാര്‍ക്കും കരുതലെന്നോണം പകരക്കാരെത്തിക്കഴിഞ്ഞു. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ മാത്യു വേഡ് എന്നിവരാണ് ഓസീസിനൊപ്പം ചേര്‍ന്നത്. രണ്ട് കളിക്കാരും ഓസ്‌ട്രേലിയ എ ടീമിനുവേണ്ടി കളിക്കനായി ഇംഗ്ലണ്ടിലുണ്ട്. ഇവര്‍ ടീമിനൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് മടങ്ങിയതിനെ തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ പകരക്കാരനാക്കിയിരുന്നു.

ജൂലൈ 11നാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. ഈ മത്സരത്തില്‍ ഹാന്‍സ്‌കോമ്പ് ഖവാജയ്ക്ക് പകരക്കാരനായി കളിച്ചേക്കുമെന്നാണ് സൂചന. അതേസമയം, മിച്ചല്‍ മാര്‍ഷിന്റെ അരങ്ങേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇരു താരങ്ങളും ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നതുകൊണ്ടുതന്നെ ഖവാജയുടേയും സ്‌റ്റോയ്‌നിസിന്റെയും പരിക്ക് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും.

Story first published: Monday, July 8, 2019, 9:34 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+