Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദയവായി വിജയ് ശങ്കറിനെ പുറത്താക്കരുതെന്ന് മുന്‍ ഇംഗ്ലീഷ് സൂപ്പര്‍താരം; ട്രോളിയതാണോ അതോ?

ബര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറാന്‍ ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത താരമാണ് വിജയ് ശങ്കര്‍. ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത വിജയ് ഗംഭീരമായ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീടങ്ങോട്ട് രണ്ടു കളികളിലും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരെ വിജയിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

അഫ്ഗാനെതിരായ പ്രകടനത്തിന് പിന്നാലെ താരത്തെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ടീം മാനേജ്‌മെന്റ് അതിന് തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരം ഞായറാഴ്ച നടക്കാനിക്കെ വിജയിക്ക് പകരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍, വജയിയെ മാറ്റരുതെന്നാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍താരമായ കെവിന്‍ പീറ്റേഴ്‌സന്റെ അഭ്യര്‍ഥന.

വിജയിയെ ഒഴിവാക്കരുതെന്ന് പീറ്റേഴ്‌സണ്‍

വിജയിയെ ഒഴിവാക്കരുതെന്ന് പീറ്റേഴ്‌സണ്‍

പ്രിയപ്പെട്ട രവിശാസ്ത്രി, വിരാട് കോലി, വിജയ് ശങ്കറിനെ ദയവായി ഒഴിവാക്കരുത് എന്നാണ് പീറ്റേഴ്‌സന്റെ ട്വീറ്റ്. വിജയിക്ക് പകരമായി പറയുന്ന ഋഷഭ് പന്ത് ലോകകപ്പിനായി തയ്യാറായിട്ടില്ലെന്നും മൂന്നാഴ്ചയെങ്കിലും തയ്യാറെടുപ്പിന് വേണമെന്നും മുന്‍താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, അപ്പോഴേക്കും ടൂര്‍ണമെന്റ് അവസാനിക്കുമെന്നതാണ് വസ്തുത.

വിജയ് ശങ്കറിന്റെ പ്രകടനം

വിജയ് ശങ്കറിന്റെ പ്രകടനം

അഫ്ഗാനിസ്ഥാനെതിരെ 29, വെസ്റ്റിന്‍ഡീസിനെതിരെ 14 എന്നിങ്ങനെയായിരുന്നു വിജയിയുടെ സ്‌കോര്‍. രണ്ട് മത്സരത്തിലും ഇന്ത്യ കുറഞ്ഞ സ്‌കോര്‍ ഉയര്‍ത്തിയതിനാല്‍ വിജയിയെ പന്തെറിയിപ്പിക്കാന്‍ കോലിക്ക് ധൈര്യവുണ്ടായില്ല. ക്യാപ്റ്റനുപോലും പൂര്‍ണ വിശ്വാസമില്ലാത്ത ഒരു കളിക്കാരനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യയുടെ പോയന്റുനില

ഇന്ത്യയുടെ പോയന്റുനില

നിലവില്‍ പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാലും 11 പോയന്റുള്ള ഇന്ത്യയ്ക്ക് ശ്രീലങ്ക ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ സെമിയില്‍ കടക്കാം. അതേസമയം, ഇന്ത്യയ്‌ക്കെതിരാ മത്സരം തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം ദുഷ്‌കരമാകും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്ക് സുവര്‍ണാവസരവുമാകും അത്.

Story first published: Saturday, June 29, 2019, 18:18 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+