Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഭയന്നുപോയെന്ന് പീറ്റേഴ്‌സണ്‍; എപ്പോ, അത് നന്നായെന്ന് മോര്‍ഗന്റെ പരിഹാസം

ലണ്ടന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തോറ്റതോടെ ഇംഗ്ലണ്ട് ടീമിന് മുന്‍ താരങ്ങളുടെ വിമര്‍ശനം. നേരത്തെ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റിരുന്നെങ്കിലും ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍, ഓസ്‌ട്രേലിയയോടും തോറ്റതോടെ ടീമിന്റെ സെമി പ്രവേശനം ബുദ്ധിമുട്ടായിരിക്കുകയാണ്.

ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദപരമായ കളിയാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ 221 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ഓസീസിനുവേണ്ടി ആരോണ്‍ ഫിഞ്ച്(100) സെഞ്ച്വറി നേടി. അതേസമയം, ബെന്‍ സ്‌റ്റോക്ക്‌സ്(89) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്.

മോര്‍ഗനെതിരെ പീറ്റേഴ്‌സണ്‍

മോര്‍ഗനെതിരെ പീറ്റേഴ്‌സണ്‍

മത്സരശേഷം ഇംഗ്ലണ്ടിന്റെ മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നതായി പീറ്റേഴ്‌സണ്‍ പറഞ്ഞു. ട്വിറ്ററിലൂടെ ഒറ്റ വാചകത്തില്‍ പീറ്റേഴ്‌സണ്‍ നടത്തിയ വിമര്‍ശനം സോഷ്യല്‍ മീഡിയ വലിയതോതില്‍ ഏറ്റെടുത്തിട്ടുണ്ട്. വിമര്‍ശനത്തെക്കുറിച്ച് അറിഞ്ഞ ഇതിന് മറുപടിയും നല്‍കി.

പീറ്റേഴ്‌സണിന് മോര്‍ഗന്റെ മറുപടി

പീറ്റേഴ്‌സണിന് മോര്‍ഗന്റെ മറുപടി

ആണോ, അത് നന്നായെന്നായിരുന്നു മോര്‍ഗനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയത്. അങ്ങിനെയൊരു ഫീല്‍ തനിക്കുണ്ടായിരുന്നില്ലെന്ന് പിന്നീട് മറ്റൊരു ചോദ്യത്തിന് മറുപടിയായി മോര്‍ഗന്‍ പറഞ്ഞു. ടോസിന്റെ ആനുകൂല്യമുണ്ടായിട്ടും വമ്പന്‍ മത്സരത്തില്‍ ഇംഗ്ലണ്ട് വലിയ സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് മത്സരഫലം സൂചിപ്പിക്കുന്നത്. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാത്തത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

ഓസ്‌ട്രേലിയ സെമിയില്‍

ഓസ്‌ട്രേലിയ സെമിയില്‍

ജയത്തോടെ ഓസ്‌ട്രേലിയ ഇത്തവണ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി മാറുകയും ചെയ്തു. ഏഴു കളികളില്‍നിന്നും ഓസ്‌ട്രേലിയയ്ക്ക് 12 പോയന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍നിന്നും എട്ടു പോയന്റ് മാത്രമുള്ള ഇംഗ്ലണ്ടിന് മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കാതെ ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ക്ക് മു്‌ന്നോട്ടുപോകാനാകില്ല.


Story first published: Wednesday, June 26, 2019, 9:58 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+