റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ബൗളര്‍ കേശവ് മഹാരാജിന് പരിക്ക്. തോളിന് പരിക്കേറ്റ താരത്തിന് റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് നഷ്ടമാവും. രണ്ടാഴ്ചയെങ്കിലും കേശവിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കേശവിന്റെ അഭാവത്തില്‍ ഇടം കൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡിയെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തി. പൂനെ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കേശവിന്റെ കൈക്ക് പരിക്കേറ്റത്. എംആര്‍ഐ സ്കാനിങ്ങില്‍ പരിക്ക് വ്യക്തമായതോടെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ അത്ര മികച്ച പ്രകടനമല്ല ബൗളിങ്ങില്‍ കേശവ് പുറത്തെടുത്തത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ കേശവ് നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്.എന്നാല്‍ ബാറ്റിങ്ങില്‍ അദ്ദേഹം ശോഭിച്ചു. ഒന്നാം ഇന്നിങ്സില്‍ 72 റണ്‍സ് നേടിയ അദ്ദേഹം ഒമ്പതാം വിക്കറ്റില്‍ വെര്‍ണോന്‍ ഫിലാണ്ടറോടൊത്ത് 109 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. വാലറ്റത്ത് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് കേശവിന്റെ അഭാവം.
ബിസിസിഐയെ ഭരിക്കാന്‍ ഗാംഗുലി എത്തുന്നു, പ്രസിഡന്റ് ആയേക്കും; അപ്രതീക്ഷിത നീക്കം
രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി.ഇന്നിങ്സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഫോളോ ഓണിനിറങ്ങിയ ദക്ഷിണാഫ്രിക്ക 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിരാട് കോലിയാണ് കളിയിലെ താരം.