വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാമര്‍ തലയില്‍വീണ വിദ്യാര്‍ഥിയുടെ നില ഗുരുതരം; അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയ്ക്കുവീണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. ഇതേതുടര്‍ന്ന് മീറ്റ് മാറ്റിവെച്ചു. കഴിഞ്ഞദിവസമാണ് പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനിടെ വൊളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സണാണ്(17) പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്ക് അടിയന്തരശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതരമായി തുടരുകയാണ്.

ജാവലിന്‍ മത്സരവും ഹാമര്‍ മത്സരവും ഒരുമിച്ച് നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീലിന് ഹാമര്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഹാമര്‍ കോര്‍ട്ട് മുറിച്ചുകടന്ന് വിദ്യാര്‍ഥി ജാവലിന്‍ എടുത്തുമാറ്റാന്‍ വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംഘാടകര്‍ അറിയിച്ചു.

ലോക ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്‌ലെയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത ലോക ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്‌ലെയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത

track

പൂജാ അവധി വരുന്നതിനാല്‍ പെട്ടെന്ന് ഇനങ്ങള്‍ തീര്‍ക്കാനാണ് ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ ഒരുമിച്ച് നടത്തിയെന്നാണ് സംഘാടകരുടെ വിശദീകരണം. വിദ്യാര്‍ഥിയുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയെന്നും അവര്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കായികമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Saturday, October 5, 2019, 11:15 [IST]
Other articles published on Oct 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X