Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യദിനം പാലക്കാടിന്റെ കുതിപ്പ്, ആന്‍സിക്ക് ദേശിയ റെക്കോര്‍ഡ്

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ തുടക്കമായി. അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടി എറണാകുളമാണ് സ്വര്‍ണവേട്ടയ്ക്ക് തുടക്കമിട്ടത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വി ഈ ഇനത്തില്‍ സ്വര്‍ണം നേടി.

ആദ്യ ദിനത്തില്‍ താരമായത് തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ആന്‍സി ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. ആന്‍സി 6.24 മീറ്ററാണ് ചാടിയത്. 2001-ല്‍ മഹാരാഷ്ട്രയുടെ റൂഥ പട്കര്‍ സ്ഥാപിച്ച 6.05 മീറ്ററിന്റെ ദേശീയ റെക്കോഡ് ആന്‍സി മറികടന്നു. 2012-ല്‍ ജെനിമോള്‍ ജോയ് കുറിച്ച 5.91 മീറ്ററെന്ന മീറ്റ് റെക്കോഡും ആന്‍സി പഴങ്കഥയാക്കി.

sports-ground

ഈ ഇനത്തില്‍ രണ്ടാമതെത്തിയ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശ്ശേരിയിലെ പ്രഭാവതിയും മീറ്റ് റെക്കോഡ് മറികടന്നു. 6.05 മീറ്ററാണ് പ്രഭാവതി കുറിച്ച ദൂരം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി. ആണ് സ്വര്‍ണം നേടിയത്. തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പാറ എച്ച്.എഫ്.എസ്.എസ്.എസിലെ സനിക സ്വര്‍ണം നേടിയപ്പോള്‍ അതേ സ്‌കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി. 18 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 35 പോയന്റുള്ള പാലക്കാടാണ് ആദ്യ ദിനം മുന്നിലുള്ളത്. 32 പോയന്റുമായി എറണാകുളവും 27 പോയന്റുമായി കോഴിക്കോടും പിന്നിലുമുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍ കോതമംഗലം 12 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. കെഎച്ച്എസ് കുമരംപുത്തൂര്‍ 11 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

Story first published: Saturday, November 16, 2019, 17:22 [IST]
Other articles published on Nov 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+