Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന സ്‌കൂള്‍ കായികമേള; സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങൾ

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരങ്ങളായി സൂര്യജിത്തും ആന്‍സി സോജനും. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വിഭാഗത്തില്‍ പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്ത് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജനാണ് മീറ്റിലെ ഏറ്റവും വേഗമേറിയ പെണ്‍കുട്ടി.

സൂര്യജിത്ത് 11.023 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. സായിയിലെ ആകാശ് 11.029 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കെ.എച്ച്.എസ്. കുമരംപുത്തൂരിലെ മുഹമ്മദ് എസ്.എച്ച്. 11.14 സെക്കന്‍ഡില്‍ വെങ്കലവും നേടി. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ സ്വര്‍ണ നേട്ടം. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ആന്‍ റോസ് ടോം 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ഡി. അഞ്ജലി 12.50 സെക്കന്‍ഡില്‍ വെങ്കലവും നേടി.

sports-ground

പാലക്കാടിന്റെ ജി താരയാണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയത്. കോഴിക്കോടിന്റെ ജെ.എസ്.നിവേദ്യ വെള്ളിയും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും നേടി. 100 മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാന്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കോട്ടയം പൂഞ്ഞാര്‍ സ്‌കൂളിലെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി.

ഉഷ സ്‌കൂളിലെ പ്രതിഭ വര്‍ഗീസ് പ്രതിഭാ വര്‍ഗീസ് ഇരട്ടസ്വര്‍ണ നേട്ടം കുറിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോര്‍ഡോടെയും 400 മീറ്റര്‍ ഓട്ടത്തിലുമാണ് പ്രതിഭ സ്വര്‍ണം നേടിയത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ 53.82 സെക്കന്‍ഡില്‍ തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി സ്മാരക ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷ്ണു സ്വര്‍ണം നേടി. മീറ്റ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എറണാകുളമാണ് ഒന്നാം സ്ഥാനത്ത് പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Sunday, November 17, 2019, 17:37 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+