വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്തോഷവാനാണ്, ഐപിഎല്‍ താരലേലത്തെക്കുറിച്ചോര്‍ത്ത് ആശങ്കയില്ല; മുഹമ്മദ് അസ്ഹറുദ്ദീന്‍

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കരുത്തരായ മുംബൈയ്‌ക്കെതിരേ 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അദ്ദേഹം നേടിയത്. അസ്ഹറുദ്ദീന്റെ കരുത്തില്‍ എട്ട് വിക്കറ്റിന് മുംബൈയെ തോല്‍പ്പിക്കാനും കേരളത്തിനായി. ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ തന്റെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കേരളത്തിന്റെ സൂപ്പര്‍ താരം.

ഐപിഎല്‍ താരലേലത്തെക്കുറിച്ച് ആലോചിച്ച് അധികം ആശങ്കപ്പെടുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാന്‍ നിലവില്‍ മികച്ച നിലയിലാണ്. ഐപിഎല്ലിനെക്കുറിച്ചോ മറ്റ് ഒന്നിനെക്കുറിച്ചോ ഇപ്പോള്‍ ആശങ്കപ്പെടുന്നില്ല. ആന്ധ്രയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭാവിയില്‍ ചില ലക്ഷ്യങ്ങളുണ്ട്. ഐപിഎല്‍ കളിക്കണം,രഞ്ജി ട്രോഫിയില്‍ കുറച്ച് സെഞ്ച്വറി നേടണം. 2015ല്‍ ടീമില്‍ അരങ്ങേറ്റം നടത്തിയതാണെങ്കിലും ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായി അറിയാം. മനസില്‍ വ്യക്തമായ ധാരണയുണ്ട്'-അസ്ഹറുദ്ദീന്‍ പറഞ്ഞു.

mohammedazharuddeenkerala

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വലിയ ആരാധകനായിരുന്ന ജേഷ്ടനാണ് തന്റെ അനിയന് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരത്തിന്റെ പ്രകടനം ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വീരേന്ദര്‍ സെവാഗ്,ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരെല്ലാം അസ്ഹറുദ്ദീനെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇറങ്ങിയ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ അസ്ഹറുദ്ദീന്‍ പുറത്തായിരുന്നു. കഴിഞ്ഞ ദിവസം അസ്ഹറുദ്ദീന്‍ ബോര്‍ഡില്‍ തന്റെ ലക്ഷ്യങ്ങള്‍ എഴുതിവെച്ചതിന്റെ ചിത്രം പുറത്തുവന്നിരുന്നു. അതില്‍ പ്രധാനമായും എഴുതിയിരുന്നത് ഐപിഎല്ലില്‍ കളിക്കണമെന്ന മോഹമായിരുന്നു. ഐപിഎല്ലില്‍ ഇത്തവണ താരലേലത്തില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത അസ്ഹറുദ്ദീന് മുന്നിലുണ്ട്. എന്നാല്‍ അതിന് സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം നടത്തേണ്ടത് താരത്തിന് അത്യാവശ്യമാണ്.

കാസര്‍കോട് തളങ്കര സ്വദേശിയാണ് അസ്ഹറുദ്ദീന്‍. കേരള അണ്ടര്‍ 13,15 ടീമുകളുടെ ഭാഗമായിരുന്ന അസ്ഹറുദ്ദീന്‍ ഇരു ടീമിന്റെയും നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ ഉള്ളതിനാല്‍ കീപ്പര്‍ എന്ന നിലയില്‍ 26കാരനായ താരത്തിന് അവസരം കൂടുതല്‍ ലഭിക്കാറില്ല. ഇത്തവണ ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിന്റെ ഭാഗമായി അസ്ഹറുദ്ദീനെ പ്രതീക്ഷിക്കാം.

Story first published: Sunday, January 17, 2021, 9:55 [IST]
Other articles published on Jan 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X