Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ കായികമേള; കിരീട പോരാട്ടത്തില്‍ എറണാകുളവും പാലക്കാടും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീട പോരാട്ടത്തിനായി പാലക്കാടും എറണാകുളവും ഒപ്പത്തിനൊപ്പം കുതിക്കുന്നു. 64 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 127.33 പോയന്റുമായി പാലക്കാട് മുന്നിലാണ്. 116.33 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 60.33 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 34 ഇനങ്ങളിലെ മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

സ്‌കൂളുകളില്‍ 43.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസ് മുന്നിലുണ്ട്. കോതമംഗലം മാര്‍ ബേസില്‍ 40.33 പോയിന്റോടെ രണ്ടാം സ്ഥാനത്തും 29 പോയിന്റോടെ ബിഇഎംഎച്ച്എസ്എസ് പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. തിങ്കളാഴ്ച നടന്ന മത്സരഇനങ്ങളിലും എറണാകുളം പാലക്കാട് ജില്ലകളിലെ കായിക താരങ്ങളാണ് വിജയം കൊയ്തത്.

school-sports

ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ പ്രവീണ്‍ കെ.പി സ്വര്‍ണം നേടി. കണ്ണൂരിന്റെ മഥുരാജ് എം വെള്ളിയും കോഴിക്കോടിന്റെ അനുരുദ്ധ് വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കോട്ടയത്തിന്റെ ആന്‍ റോസ് ടോമിനാണ് സ്വര്‍ണം. ആലപ്പുഴയുടെ മഹിതാമോള്‍ വെള്ളിയും മലപ്പുറത്തിന്റെ ശ്രീലക്ഷ്മി വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എറണാകുളത്തിന്റെ സുജീഷ് എസ്സിനാണ് സ്വര്‍ണം. എറണാകുളത്തിന്റെ തന്നെ അഭിഷേക് മാത്യു വെള്ളിയും കണ്ണൂരിന്റെ വിഷ്ണു ബിജു വെങ്കലവും സ്വന്തമാക്കി. സീനിയര്‍ ആകുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേയില്‍ പാലക്കാടിനാണ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാടിന്റെ സൂര്യജിത്തിന് സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസിലെ നന്ദന ശിവദാസ് സ്വര്‍ണം നേടി.

Story first published: Monday, November 18, 2019, 17:23 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+