സഞ്ജു ഇനി ചാരുവിന് സ്വന്തം... പ്രണയം പൂവണിഞ്ഞു, വിവാഹത്തിന്റെ ക്രീസില്‍ കേരള താരവും

തിരുവനന്തപുരം: വിവാഹത്തിന്റെ ക്രീസിലേക്ക് കേരള ക്രിക്കറ്റിലെ സൂപ്പര്‍ താരമായ സഞ്ജു സാംസണും. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സഞ്ജു തന്റെ കൂട്ടുകാരിയായ ചാരുലതയെ മിന്നുകെട്ടിയത്. തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് സഞ്ജു ചാരുലതയെ ജീവിതസഖിയാക്കിയത്. അടുത്ത ബന്ധുക്കളം സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ചത്.
കോളേജ് പഠനകാലത്തെ പ്രണയമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. അഞ്ചു വര്‍ഷത്തോളം രഹസ്യമാക്കി വച്ച പ്രണയത്തിന് ഇരുവരുടെയും കുടുംബം പച്ചക്കൊടി കാണിച്ചതോടയാണ് സഞ്ജു വിവാഹത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

മാര്‍ ഇവാനിയോസില്‍ മൊട്ടിട്ട പ്രണയം
മാര്‍ ഇവാനിയോസിലെ പഠനകാലത്താണ് സഞ്ജും ചാരുലതയും അടുപ്പത്തിലാവുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ലയോണ കോളേജിലെ രണ്ടാം വര്‍ഷ എംഎ (എച്ച്ആര്‍) വിദ്യാര്‍ഥിനിയാണ് ചാരുലത.
ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിനു പിന്നാലെയായിരുന്നു ഈ വര്‍ഷം സപ്തംബറില്‍ സഞ്ജു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ചിത്രത്തിന് കടപ്പാട്: സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പേജ്

കുടുംബം
ദില്ലി പോലീസില്‍ ഉദ്യഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ് സഞ്ജു. തിരുവനന്തപുരം വെങ്ങാനൂരിലാണ് ഇവര്‍ താമസിക്കുന്നത്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ന്യൂസ് എഡിറ്ററായ ബി രമേഷ് കുമാറിന്റെയും എല്‍ഐസി തിരുവനന്തപപുരം ഡിവിഷണല്‍ ഓഫീസിലെ ജീവനക്കാരിയായ ആര്‍ രാജശ്രീയുടെയും മകളാണ് ചാരുലത.

പരിചയപ്പെടുന്നത് 2013ല്‍
2013ല്‍ ആഗസ്റ്റ് 22നു രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുലതയോട് ഹായ് പറഞ്ഞതെന്നു സഞ്ജു തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ പറഞ്ഞിരുന്നു.
അന്നത്തെ ദിവസം മുതല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിടാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇവളെയാണ് താന്‍ സ്‌നേഹിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള കാത്തിരിപ്പാണ് അവസാനിച്ചതെന്നും അന്നു സഞ്ജു വ്യക്തമാക്കിയിരുന്നു.

പരസ്യമായി എവിടെയും പോയില്ല
അഞ്ചു വര്‍ഷം പ്രണയം വളരെ രഹസ്യമാക്കി വയ്ക്കാന്‍ തങ്ങള്‍ക്കു സാധിച്ചു. പരസ്യമായി ഒരിക്കലും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും സഞ്ജു തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ പറഞ്ഞിരുന്നു.
രണ്ട കുടുംബവും വിവാഹത്തിന് സമ്മതം മൂളിയതോടെ പ്രണയത്തെക്കുറിച്ച് ലോകത്തെ അറിയിക്കുകയായിരുന്നു. വിവാഹത്തിന് അനുവാദം നല്‍കിയ രണ്ടു കുടുംബത്തോടും നന്ദിയുണ്ടെന്നും ചാരുവിനെ സ്‌പെഷ്യലായ ഒരാള്‍ ഒപ്പമുള്ളപ്പോള്‍ വളരെയധികം സന്തോഷമാണ് അനുഭവിക്കുന്നതെന്നും സഞ്ജു ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഐപിഎല്ലിലെ മിന്നും താരം
കേരള ടീമിലെ സ്ഥിരം സാന്നിധ്യമാണ് 23 കാരനായ സഞ്ജു. നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന താരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി മൂന്നു അര്‍ധ സെഞ്ച്വറികളടക്കം 31.50 ശരാശരിയോടെ സഞ്ജു 441 റണ്‍സെടുത്തിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. കൂടാതെ 71 ലിസ്റ്റ് എ മല്‍സരങ്ങളിലും 130 ടി20 മല്‍സരങ്ങളിലും താരം കളിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications