Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറിയെ അധിക്ഷേപിച്ച സക്കീര്‍ പെട്ടു, സീസണ്‍ നഷ്ടമാവും, ആറു മാസം വിലക്ക്!!

കൊച്ചി: ഐഎസ്എല്ലിന്റെ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കനത്ത തിരിച്ചടിയേകി മലയാളി താരം സക്കീര്‍ മുണ്ടംപാറയ്ക്ക് വിലക്ക്. കളിക്കിടെ റഫറിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറിയ സക്കീറിനെ ആറു മാസത്തേക്കാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അച്ചടക്ക കമ്മിറ്റി വിലക്കിയത്.

1

ഐഎസ്എല്ലില്‍ ഡിസംബര്‍16നു മുംബൈ സിറ്റിക്കെതിരേ നടന്ന അവസാന മല്‍സരത്തിനിടെ റഫറി ഉമേഷ് ബോറയ്‌ക്കെതിരായ പെരുമാറ്റമാണ് സക്കീറിന് വിനയായത്. കളിയില്‍ മുംബൈ താരം റാഫേല്‍ ബാസ്റ്റോസിനെതിരായ ഗുരുതരമായ ടാക്ലിങിനെ തുടര്‍ന്ന് സക്കീറിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും നല്‍കിയിരുന്നു. റഫറിയുടെ നടപടിയില്‍ ക്ഷുഭിതനായ താരം അദ്ദേഹത്തിന്റെ മുഖത്തേക്ക് പന്തെറിഞ്ഞാണ് കളം വിട്ടത്. ഇതാണ് സക്കീറിന്റെ വിലക്കിലേക്കു നയിച്ചത്. സീസണില്‍ അവസാനത്തെ 11 മല്‍സരങ്ങളിലും ജയിക്കാനാവാതെ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത ആഘാതമാണ് സക്കീറിന്റെ വിലക്ക്.

സക്കീറിനെതിരേ മാത്രമല്ല ജംഷഡ്പൂര്‍ എഫ്‌സിയുടെ കാര്‍ലോസ് കാല്‍വോ, ചെന്നൈയ്ന്‍ എഫ്‌സി ക്യാപ്റ്റന്‍ മെയ്ല്‍സണ്‍ ആല്‍വസ് എന്നിവര്‍ക്കെതിരേയും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിയെടുത്തിട്ടുണ്ട്. ഇരുവരെയും മൂന്നു മല്‍സരങ്ങളില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. ഡല്‍ഹി ഡൈനാമോസിനെതിരേ വംശീയാധിക്ഷേപം നടത്തിയതാണ് കാല്‍വോയ്ക്കു വിനയായതെങ്കില്‍ ഡല്‍ഹിക്കെതിരേ തന്നെയുള്ള മറ്റൊരു കളിയില്‍ എതിര്‍ താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് മെയ്ല്‍സണിന് വിലക്ക് ലഭിച്ചത്.

ഏഷ്യന്‍ കപ്പിനെ തുടര്‍ന്നു ഒരു മാസത്തോളം നിര്‍ത്തിവച്ച ഐഎസ്എല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ജനുവരി 25നാണ് തുടങ്ങുന്നത്. 25നു കൊച്ചിയില്‍ നടക്കുന്ന കളിയില്‍ കേരള ബ്ലാസ്റ്റഴ്‌സ് മുന്‍ ജേതാക്കളായ എടിക്കെയുമായി ഏറ്റുമുട്ടും.

Story first published: Wednesday, January 23, 2019, 16:22 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+