വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനീതിനെതിരെ വ്യാജ പ്രചരണം; മഞ്ഞപ്പടയ്‌ക്കെതിരെ നിയമനടപടിയുമായി മുന്‍താരം

കൊച്ചി: കേരള ബ്‌ളാസ്റ്റ്‌ഴ്‌സ് മുന്‍താരം സികെ വിനീത് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ നിയമ നടപടിക്ക്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സ് ചെന്നൈ മത്സരത്തിനുശേഷം വിനീതിനെതിരെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് വിനീത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ലാ ലീഗയില്‍ റയലിന് ഞെട്ടിക്കുന്ന തോല്‍വി; ക്രിസ്റ്റ്യാനോ മികവില്‍ യുവന്റസ് കുതിക്കുന്നുലാ ലീഗയില്‍ റയലിന് ഞെട്ടിക്കുന്ന തോല്‍വി; ക്രിസ്റ്റ്യാനോ മികവില്‍ യുവന്റസ് കുതിക്കുന്നു

മത്സരത്തിനിടെ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ബ്‌ളാസ്റ്റേഴ്‌സ ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് വിട്ട താരമായ വിനീത് പരാതി നല്‍കിയത്.

CK Vineeth

തനിക്കെതിരായി നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമാണന്നും കരിയര്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും വിനീത് ആരോപിക്കുന്നു. നേരത്തെ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചുകൊണ്ടിരിക്കെ തന്നെ മഞ്ഞപ്പടയിലെ ചിലര്‍ പ്രചരണം നടത്തുന്നുണ്ടെന്നാണ് വിനീതിന്റെ ആരോപണം. തനിക്കുമാത്രമല്ല, തനിക്കൊപ്പം ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് യാഥാര്‍ത്ഥ ആരാധകരുടെ ലക്ഷണമല്ലെന്നും വിനീത് പറഞ്ഞു. സീസണില്‍ മോശം ഫോമില്‍ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് വിനീത് ഉള്‍പ്പെടെയുള്ള കളിക്കാരെ ഒഴിവാക്കിയിരുന്നു. ലോണ്‍ അടിസ്ഥാനത്തിലാണ് ചെന്നൈയിന്‍ എഫ്സിയില്‍ വിനീത് ഇപ്പോള്‍ കളിക്കുന്നത്.

Story first published: Monday, February 18, 2019, 11:41 [IST]
Other articles published on Feb 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X