സഹലും പ്രശാന്തും തകര്‍ത്തെന്ന് പരിശീലകന്‍; സമനിലയെക്കുറിച്ചും ഷട്ടോരി പറയുന്നു
കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ തലവര മാറുന്നില്ല. ആദ്യ കളിയില്‍ ജയിച്ചശേഷം തുടര്‍ന്നുളള രണ്ട് കളികളിലും പരാജയവും നാലാം മത്സരത്തില്‍ സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്. കഴിഞ്ഞദിവസം ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ ജയിക്കാമായിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി ടീം ജയം കൈവിട്ടു. ഉറച്ച രണ്ട് പെനാല്‍റ്റികള്‍ നഷ്ടമായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
കളിക്കാര്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന പരിക്ക് പരിശീലകന്‍ എല്‍ക്കോ ഷട്ടോരിക്ക് തലവേദനയായിരിക്കുകയാണ്. ഒഡിഷയ്‌ക്കെതിരെ രണ്ട് കളിക്കാരാണ് പരിക്കൂലം പുറത്തേക്ക് പോകേണ്ടിവന്നത്. ജെയ്‌റോ റോഡ്രിഗസ് കളി തുടങ്ങിയയുടന്‍ പേശിവലിവ് മൂലം പുറത്തേക്ക് പോയി. കളിക്കിടെ മെസ്സി ബൗളി മറ്റൊരു താരവുമായി കൂട്ടിയിടിച്ചും പുറത്തുപോകേണ്ടിവന്നു. ഒഗ്‌ബെച്ചെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആദ്യ ഇലവനില്‍ കളിക്കാന്‍ ഇറങ്ങിയതുമില്ല.

തിരിച്ചടികള്‍ക്കിടയിലും സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നാണ് ഷട്ടോരിയുടെ പ്രതികരണം. സഹലും പ്രശാന്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുവ കളിക്കാരെ ഏതുരീതിയില്‍ കളിപ്പിക്കണമെന്ന് തനിക്കറിയാം. കളിക്കാരെ ആരെയും താന്‍ കുറ്റപ്പെടുത്താനില്ല. സമനിലയിലും അതുവഴി ലഭിച്ച ഒരു പോയന്റിലും താന്‍ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു ടീമുകളും നല്ല ഫുട്‌ബോള്‍ കളിച്ചില്ലെന്നാണ് ഒഡിഷ എഫ്‌സി പരിശീലകന്‍ ജോസഫ് ഗോംബൗ പ്രതികരിച്ചത്. തങ്ങളുടെ കളിയെക്കുറിച്ച് വിലയിരുത്തേണ്ടതുണ്ട്. കളിക്കാര്‍ 100 ശതമാനവും വിനിയോഗിക്കണമെന്നാണ് തന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications