ഒടുവില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു, പിആര്‍ ശ്രീജേഷിന് 2 കോടി രൂപയും സ്ഥാനക്കയറ്റവും

തിരുവനന്തപുരം: ഒടുവില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു, ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം കുറിച്ച ഇന്ത്യന്‍ ടീമംഗം പിആര്‍ ശ്രീജേഷിന് പാരിതോഷികം നല്‍കാന്‍. ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് അതത് സംസ്ഥാനങ്ങള്‍ സമ്മാനങ്ങളും ജോലിയും ഭൂമിയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യവെയാണ് സംസ്ഥാനത്തെ ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേരള സര്‍ക്കാര്‍ ആദ്യം മടി കാട്ടിയത്. അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സര്‍ക്കാരിന്റെ ഈ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

എന്തായാലും വൈകിയാണെങ്കിലും കേരളത്തില്‍ നിന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ വന്മതിലായ പിആര്‍ ശ്രീജേഷിന് 2 കോടി രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം നല്‍കുക. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ കൈമാറും. ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പറായ ശ്രീജേഷിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായാണ് ശ്രീജേഷിന്റെ പദവി ഉയരുന്നത്. നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറാണ് ഇദ്ദേഹം.

അടുത്തിടെ സമാപിച്ച ടോക്കിയോ ഒളിമ്പിക്‌സില്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ ഒന്‍പത് മലയാളി താരങ്ങളാണ് പങ്കെടുത്തത്. എം ശ്രീശങ്കര്‍ (ലോങ് ജംപ്), എംപി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), കെടി ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), മുഹമ്മദ് അനസ് യാഹിയ (4x400 മീറ്റര്‍ റിലേ), നോഹ നിര്‍മല്‍ ടോം (4x400 മീറ്റര്‍ റിലേ), അമോജ് ജേക്കബ് (4x400 മീറ്റര്‍ റിലേ), അലക്‌സ് ആന്റണി ((4x400 മീറ്റര്‍ മിക്‌സഡ് റിലേ), സജന്‍ പ്രകാശ് (നീന്തല്‍) എന്നിവരാണ് ടോക്കിയോയില്‍ മത്സരിച്ച മലയാളികള്‍.

നിലവില്‍ ടോക്കിയോയിലെ മെഡല്‍ ജേതാക്കളെ അതത് സംസ്ഥാന സര്‍ക്കാരുകളും വ്യവസായികളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മാനങ്ങള്‍ കൊണ്ട് 'വാരിപ്പുണരുകയാണ്'. ഇത്തവണ ടോക്കിയോയില്‍ ഒരു സ്വര്‍ണമെടക്കം ഏഴു മെഡലുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ജാവലിനിലെ വിജയത്തോടെ ഒളിമ്പിക്‌സിലെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സ്വര്‍ണമാണ് നീരജ് ചോപ്ര ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

ഇതോടെ നീരജ് ചോപ്രയ്ക്ക് 6 കോടി രൂപ ഹരിയാന മുഖ്യമന്ത്രിയും 2 കോടി രൂപ പഞ്ചാബ് മുഖ്യമന്ത്രിയും ആദ്യമേതന്നെ പ്രഖ്യാപിച്ചു. പിന്നാലെ മറ്റു സംഘടനകളും വ്യവസായ സ്ഥാപനങ്ങളും താരത്തിന് സമ്മാനത്തുക പ്രഖ്യാപിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വക 75 ലക്ഷം രൂപ, ബിസിസിഐയുടെ വക 1 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വക 1 കോടി, എലാന്‍ ഗ്രൂപ്പിന്റെ വക 25 ലക്ഷം, ബൈജൂസിന്റെ വക 2 കോടി ഉള്‍പ്പെടെ മൊത്തം 13 കോടി രൂപയോളം നീരജ് ചോപ്രയ്ക്ക് സമ്മാനത്തുകയായി ലഭിക്കും.

ഭാരോദ്വഹനത്തില്‍ വെള്ളി നേട്ടം കുറിച്ച മീരാബായ് ചാനുവിന് ആകെ 4.90 കോടി രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതില്‍ 2 കോടി രൂപ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും 1 കോടി രൂപ മണിപ്പൂര്‍ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതാണ്. ബിസിസിഐ 50 ലക്ഷം രൂപയും ഐഒഎ 40 ലക്ഷം രൂപയും ബൈജൂസ് 1 കോടി രൂപയുമാണ് കൈമാറുക. ഗുസ്തിയില്‍ വെങ്കലം കയ്യടക്കിയ രവികുമാര്‍ ദാഹിയക്കും ലഭിക്കും മൊത്തം 5.90 കോടി രൂപ. ഗുസ്തിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ദാഹിയക്ക് 4 കോടി രൂപയാണ് ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബിസിസിഐ 50 ലക്ഷവും ഐഒഎ 40 ലക്ഷവും ബൈജൂസ് 1 കോടി രൂപയും താരത്തിന് നല്‍കും.

ബാഡ്മിന്റണിലെ വെങ്കല നേട്ടത്തിന് പിവി സിന്ധുവിന് 1.80 കോടി രൂപയാണ് സമ്മാനത്തുക ലഭിക്കുക. ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ 30 ലക്ഷം, ബിസിസിഐ 25 ലക്ഷം, ഐഒഎ 25 ലക്ഷം, ബൈജൂസ് 1 കോടി എന്നിങ്ങനെയാണ് സമ്മാനത്തുകയുടെ കണക്ക്. ബോക്‌സിങ്ങില്‍ വെള്ളി കുറിച്ച ലവ്‌ലിന ബോര്‍ഗോഹെയ്‌ന് ബിസിസിഐയുടെ 25 ലക്ഷവും ഐഒഎയുടെ 25 ലക്ഷവും ബൈജൂസിന്റെ 1 കോടിയും അസം കോണ്‍ഗ്രസിന്റെ 3 ലക്ഷവും ഉള്‍പ്പെടെ ആകെ 1.53 കോടി രൂപ ലഭിക്കും. ഗുസ്തിയിലെ വെങ്കല നേട്ടത്തിന് ബജ്‌രംഗ് പൂനിയയെ കാത്തിരിക്കുന്നത് 4 കോടി രൂപയാണ്. ഇതില്‍ 2.5 കോടി രൂപ ഹരിയാന സര്‍ക്കാര്‍ കൈമാറും. ബിസിസിഐ 25 ലക്ഷം രൂപയും ബൈജൂസ് 1 കോടി രൂപയും താരത്തിന് നല്‍കമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Wednesday, August 11, 2021, 21:22 [IST]
Other articles published on Aug 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X