വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേദാര്‍ അടിച്ചാല്‍ ഇന്ത്യ ജയിക്കും; ഭാഗ്യതാരത്തിന്റെ രഹസ്യമിതാ, ലേറ്റായാലും ലേറ്റസ്റ്റായി വരുവേന്‍

ഹൈദരാബാദ്: തോല്‍വിയിലേക്ക് നീങ്ങുകയണോ എന്ന സന്ദേഹമുയര്‍ത്തി ഇന്ത്യ തകര്‍ന്നടിയുമ്പോള്‍ പലപ്പോഴും രക്ഷയ്‌ക്കെത്തിയിട്ടുള്ള താരമാണ് കേദാര്‍ ജാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും കേദാര്‍ ഇന്ത്യയുടെ നെടുംതൂണായി മാറി. മത്സരത്തില്‍ 81 റണ്‍സടിച്ച കേദാര്‍ തന്നെയാണ് കളിയിലെ കേമനും.

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ തന്നെ രാജാവ്, റയലിന് വീണ്ടും അടിതെറ്റി... ഹീറോയായി റാക്റ്റിച്ച്എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ തന്നെ രാജാവ്, റയലിന് വീണ്ടും അടിതെറ്റി... ഹീറോയായി റാക്റ്റിച്ച്

ഓസ്‌ട്രേലിയയുടെ 236 റണ്‍സ് പിന്തുടരവെ 100 റണ്‍സ് എടുക്കുന്നതിന് മുന്നേ ഇന്ത്യയുടെ നാല് മുന്‍നിര താരങ്ങള്‍ പവലിയനിലെത്തിയിരുന്നു. ഇവിടെവെച്ച് ധോണിയുമായി കൂട്ടുചേര്‍ന്ന കേദാര്‍ ഒരിക്കല്‍ക്കൂടി ഭാരിച്ച ഉത്തരവാദിത്വം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പം ഏറ്റെടുത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും പുറത്താകാതെ 141 റണ്‍സാണ് അടിച്ചെടുത്തത്.

കേദാര്‍ ഇന്ത്യയുടെ ഭാഗ്യതാരം

കേദാര്‍ ഇന്ത്യയുടെ ഭാഗ്യതാരം

കേദാര്‍ ചില്ലറക്കാരനല്ലെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഇന്നിങ്‌സ്. കേദാര്‍ ജാദവ് കളിച്ച മത്സരത്തിലെല്ലാം ഇന്ത്യയുടെ വിജയശതമാനം 80 ആണ്. നാല് ഓവറില്‍ കൂടുതല്‍ കേദാര്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ വിജയശതമാനമാകട്ടെ 85ഉം. ഇത്തരത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഇന്ത്യയുടെ ഒരു ഭാഗ്യതാരംകൂടിയാണ് കേദാര്‍ എന്നു പറയാം.

വിജയശതമാനത്തില്‍ ഒന്നാമന്‍

വിജയശതമാനത്തില്‍ ഒന്നാമന്‍

കേദാര്‍ കളിച്ചിട്ടുള്ള 55 മത്സരങ്ങളില്‍ 44 എണ്ണവും ഇന്ത്യ ജയിച്ചിട്ടുണ്ട്. അമ്പതോ അതിലധികമോ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഏതൊരു കളിക്കാരനെക്കാളും വിജയശതമാനം ജാദവിനുണ്ട്. കേദാര്‍ 4 ഓവറില്‍ കൂടുതല്‍ പന്തെറിഞ്ഞ 21ല്‍ 18ഉം ഇന്ത്യ ജയിച്ചു. ഒരു മത്സരം സമനിലയിലായപ്പോള്‍ രണ്ടെണ്ണം മാത്രമാണ് തോറ്റത്. നിര്‍ണായക വിക്കറ്റു വീഴ്ത്തുന്നതിലും ജാദവിനുള്ള വിരുത് ഒന്ന് വേറെയാണ്.

കേദാറിന്റെ രഹസ്യം

കേദാറിന്റെ രഹസ്യം

ഉത്തരവാദിത്വം ആസ്വദിക്കുന്നു എന്നതാണ് തന്റെ വിജയരഹസ്യമെന്ന് ജാദവ് പറഞ്ഞു. ബാറ്റ്‌സ്മാന്റെ മനസു വായിച്ചിട്ട് പന്തെറിയാനാണ് താന്‍ ശ്രമിക്കാറുള്ളത്. ഒരു ബൗളറാണെന്ന് ഒരിക്കലും സ്വയം കരുതാറില്ലെന്നും ജാദവ് പറയുന്നു. ഇന്ത്യന്‍ ടീമിലെത്താന്‍ അല്‍പം വൈകിയെങ്കിലും ടീമിലെത്തിയശേഷം നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ വേറിട്ടു നിര്‍ത്തുന്നു.

ഇന്ത്യയുടെ ജയം

ഇന്ത്യയുടെ ജയം

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ജയമാണ് കോലിപ്പട ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഏഴു വിക്കറ്റിന് 236 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. മറുപടിയില്‍ 48.2 ഓവറില്‍ നാലു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (37), ക്യാപ്റ്റന്‍ വിരാട് കോലി (44), എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

Story first published: Sunday, March 3, 2019, 11:42 [IST]
Other articles published on Mar 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X