കൊച്ചി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുന്‍ ആധ്യക്ഷന്‍ ടിസി മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെസിഎ) നിന്ന് പുറത്താക്കി. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കെസിഎയുടെ വാര്‍ഷിക യോഗത്തിലാണ് മാത്യുവിനെതിരേ നടപടി. ഓംബുഡ്സ്മാന് മാത്യുവിനെതിരായി നല്കിയ റിപ്പോര്‍ട്ട് കെസിഎ ഭരണസമിതി ശരിവെക്കുകയായിരുന്നു. ടിസി മാത്യു അസോസിയേഷന് പ്രസിഡന്റായിരിക്കെ കോടികളുടെ അഴിമതി നടത്തിയിരുന്നതായി അസോസിയേഷന് നിയമിച്ച അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മ്മാണത്തില്‍ മാത്യു ഇടുക്കി ജില്ലാ മുന്‍ സെക്ടട്ടറിയും മുന്‍ കെസിഎ പ്രസിഡന്റുമായിരുന്ന ബി വിനോദിനൊപ്പം ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയെന്നാണ് റി്പ്പോര്‍ട്ടിലുള്ളത്. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ അനധികൃതമായി പാറപൊട്ടിച്ച് കടത്തി. കെസിഎയില്‍ നിന്ന് മറച്ചുവെച്ച് വ്യാജ രേഖയുണ്ടാക്കി 46 ലക്ഷത്തോളം രൂപയുടെ പാറ പൊട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
100 മീറ്ററില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്
അസോസിയേഷന് ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതടക്കമുള്ള കണ്ടെത്തലുകളും ഓംബുഡ്സമാന് ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടി സി മാത്യുവിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ മാത്യു നിഷേധിച്ചിരുന്നു.തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് മാത്യു നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് കെസിഎയുടെ നടപടി.