വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാശ്മീര്‍ വിഷയത്തില്‍ വാളുയര്‍ത്തി ഭീഷണിപ്പെടുത്തി മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം

ദുബായ്: കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ മടിയില്ലെന്ന് പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര രംഗത്തുനിന്നും പിന്തുണ കുറഞ്ഞ പാക്കിസ്ഥാന്‍ കാശ്മീര്‍ വിഷയത്തില്‍ സമ്മര്‍ദ്ദത്തിലാണ്.

രാഷ്ട്രീയ നേതൃത്വം പരസ്യ പ്രസ്താവനകള്‍ നടത്തവെ മുന്‍ പാക്കിസ്ഥാന്‍ താരം ജാവേദ് മിയാന്‍ ദാദും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ കാശ്മീരി സഹോദരങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന വീഡിയോയില്‍ ഒരു വാളുയര്‍ത്തിക്കാട്ടി ഇത് പണ്ട് ബാറ്റ് ഉപയോഗിച്ച രീതിയില്‍ ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നുമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തനിക്ക് ബാറ്റുകൊണ്ട് സിക്‌സറടിക്കാന്‍ കഴിയുമെങ്കില്‍ വാളുകൊണ്ട് ഒരാളെ കൊല്ലാനും കഴിയുമെന്നും മിയാന്‍ദാദ് പറയുന്നു.

കാര്യവട്ടം ഏകദിനം: ഇന്ത്യയുടെ ലക്ഷ്യം 208 റണ്‍സ്, ജയിച്ചാല്‍ പരമ്പരകാര്യവട്ടം ഏകദിനം: ഇന്ത്യയുടെ ലക്ഷ്യം 208 റണ്‍സ്, ജയിച്ചാല്‍ പരമ്പര

javedmiandad

പാക്കിസ്ഥാന്‍ ക്രിക്കറ്റ് രംഗത്തുനിന്ന് നേരത്തെയും പല ക്രിക്കറ്റ് താരങ്ങളും കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മുന്‍ താരം ഷാഹിദ് അഫ്രീദിയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കാശ്മീര്‍ വിഷയത്തില്‍ പലസ്ഥലത്തും നടക്കുന്ന റാലികളിലും അഫ്രീദി സജീവമാണ്. മറ്റൊരു മുന്‍താരം ഷൊയബ് അക്തറും കാശ്മീരി സഹോദരന്മാര്‍ക്കൊപ്പമാണ് താനെന്ന് നേരത്തെ പ്രതികരിച്ചിരുന്നു.

Story first published: Monday, September 2, 2019, 17:10 [IST]
Other articles published on Sep 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X