അന്നത്തെ സംഭാഷണം അതിര് കടന്നു!! മാപ്പ് ചോദിച്ച് കരണ്‍ ജോഹര്‍, ഉത്തരവാദി താന്‍ തന്നെ
മുംബൈ: ഇന്ത്യന്‍ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും ലോകേഷ് രാഹുലിനെയും സസ്‌പെന്‍ഷനിലേക്കു നയിച്ചത് പ്രമുഖ ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ടോക്ക് ഷോയിലെ അശ്ലീല പരാമര്‍ശങ്ങളായിരുന്നു. ഇത്രയും നാള്‍ സംഭവത്തില്‍ മൗനം പാലിച്ചിരുന്ന കരണ്‍ ഇതാദ്യമായി അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഇരു താരങ്ങളുമായുള്ള അന്നത്തെ സംഭാഷണം അതിരു കടന്നുപോയതായി സമ്മതിച്ച അദ്ദേഹം സംഭവത്തില്‍ മാപ്പു ചോദിക്കുകയും ചെയ്തു.

അന്നത്തെ എപ്പിസോഡിനു ശേഷം പാണ്ഡ്യക്കും രാഹുലിനുമെതിരേ നടപടി വന്നപ്പോള്‍ തന്റെ ഉറക്കം നഷ്ടപ്പെട്ടതായും എങ്ങനെ ആ തെറ്റ് തിരുത്തുമെന്ന് ആലോചിച്ച് താന്‍ തല പുകച്ചതായും കരണ്‍ വെളിപ്പെടുത്തി. അന്നത്തെ എപ്പിസോഡില്‍ സംസാരിച്ച കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. പറഞ്ഞ പല കാര്യങ്ങളും അതിരു കടന്നുപോയെന്ന് മനസ്സിലായി. അതു കൊണ്ടാണ് മാപ്പ് ചോദിക്കുന്നത്. കാരണം, താന്‍ അവതരിപ്പിച്ച ഷോയിയാണ് അതു സംഭവിച്ചത്. അതുകൊണ്ടു തന്നെ ഉത്തരവാദിത്വം തനിക്കു തന്നെയാണെന്നും കരണ്‍ പറയുന്നു.
പാണ്ഡ്യെയെയും രാഹുലിനെയും ഷോയിലേക്ക് അതിഥികളായി ക്ഷണിച്ചത് താനാണ്. അതുകൊണ്ടു തന്നെ ഇവരുമായുള്ള സംസാരം അതിരുവിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചുമതലയും തനിക്കു തന്നെയായിരുന്നു. അതിനു ശേഷം പല ദിവസങ്ങളിലും ശരിക്കും ഉറങ്ങാനായിട്ടില്ല. എങ്ങനെ ഈ തെറ്റിന് പ്രായശ്ചിത്തം ചെയ്യുമെന്നാണ് നിരന്തരം ആലോചിച്ചു കൊണ്ടിരുന്നത്. എന്നാല്‍ താന്‍ പറയുന്നത് ആരു കേള്‍ക്കാന്‍? ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തന്റെ നിയന്ത്രണപരിധിക്കു പുറത്താണെന്നും കരണ്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications