For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് താരം ഇമാമുല്‍ ഹഖ് കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കിടെ പാക് താരം ഇമാമുല്‍ ഹഖ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്തു. 36 വര്‍ഷം മുന്‍പ് 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്‌വേയ്‌ക്കെതിരെ 175 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ടില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് ഇപ്പോള്‍ ഇമാമുല്‍ ഹഖ് സ്വന്തമാക്കിയത്.

കപില്‍ ദേവ് അന്ന് 24-ാമത്തെ വയസിലായിരുന്നു ഗംഭീരമായ ഇന്നിങ്‌സ് പുറത്തെടുത്തത്. ഇമാമുല്‍ 23-ാം വയസില്‍ 151 റണ്‍സെടുത്ത് കപിലിന്റെ റെക്കോര്‍ഡ് തന്റെ പേരിലാക്കി. ഓപ്പണര്‍ ആയി ഇറങ്ങിയ ഇമാമുലിന്റെ മികവില്‍ പാക്കിസ്ഥാന്‍ 359 റണ്‍സെടുത്തെങ്കിലും ഇംഗ്ലണ്ട് സ്‌കോര്‍ അനായാസം മറികടന്നു. ബെയര്‍സ്‌റ്റോവിന്റെ സെഞ്ച്വറിയുടെ പിന്തുണയോടെ ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

immamulhaq

ജേസണ്‍ റോയി(76)യും ബെയര്‍സ്‌റ്റോവും(128) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 159 റണ്‍സെടുത്തപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ പരാജയം മണത്തിരുന്നു. പിന്നീട് വന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരും തകര്‍ത്തുകളിച്ചതോടെ ബാറ്റിങ് പിച്ചില്‍ പാക്കിസ്ഥാന്‍ നിഷ്പ്രഭരായി. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരം മഴമൂലം മുടങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ അഭേദ്യമായ ലീഡ് നേടിക്കഴിഞ്ഞു.

Story first published: Wednesday, May 15, 2019, 18:02 [IST]
Other articles published on May 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+