യുവരാജിനോട് ചെയ്തത് ശരിയായില്ല, തുറന്നടിച്ച് കപില്‍ദേവ്; ബിസിസിഐ വെട്ടില്‍
ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ്ങിന് ശരിയായ യാത്രയയപ്പ് നല്‍കിയില്ലെന്ന് ഇതിഹാസതാരം കപില്‍ദേവ്. യുവരാജിന് യാത്രയയപ്പ് നല്‍കാത്തത് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ക്കിടയാക്കവെയാണ് കപില്‍ദേവും ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായിട്ടും ബിസിസിഐ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ല.
യുവരാജ് എക്കാലത്തെയും മികച്ച ടീമില്‍ ഇടംപിടിക്കുന്ന കളിക്കരനാണെന്ന് കപില്‍ വിലയിരുത്തി. യുവരാജിനെ പോലൊരു കളിക്കാരനെ മൈതാനത്ത് ശരിയായ രീതിയില്‍ യാത്രയയപ്പ് നല്‍കേണ്ടതായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി യുവരാജ് ഒട്ടേറെ മത്സരങ്ങളില്‍ ജയമൊരുക്കിയിട്ടുണ്ട്. കളിക്കളത്തിനകത്തും പുറത്തും പോരാട്ടവീര്യം കാഴ്ചവെച്ച താരത്തിന് മികച്ച ഒരു യാത്രയയപ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കപില്‍ പറഞ്ഞു.

ബിസിസിഐ യാത്രയയപ്പ് വാഗ്ദാനം ചെയ്തു
ബിസിസിഐ തനിക്ക് യാത്രയയപ്പ് മത്സരം വാഗ്ദാനം ചെയ്തിരുന്നതായി യുവി വിരമിക്കല്‍ വേളയില്‍ വെളിപ്പെടുത്തിയിരുന്നു. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ യാത്രയയപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ യോയോ ടെസ്റ്റില്‍ വിജയിച്ചതോടെ പിന്നീട് തനിക്ക് വിളിയൊന്നും വന്നതില്ലെന്നും യുവരാജ് പറഞ്ഞു. വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കും ശരിയായ രീതിയില്‍ യാത്രയയപ്പ് ലഭിച്ചിരുന്നില്ല.

രോഹിത് ശര്‍മയും യുവരാജിനൊപ്പം
നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവരാജിന് യാത്രയയപ്പ് നല്‍കിയില്ലെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ അര്‍ഹിച്ച യാത്രയയപ്പ് അല്ല ഇതെന്നായിരുന്നു യുവിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം രോഹിത്തിന്റെ ട്വീറ്റ്. അത് കൈവിട്ടുപോവുന്നതു വരെ എന്താണ് ലഭിച്ചതെന്നു നിങ്ങള്‍ അറിയില്ല. നിങ്ങളെ സ്നേഹിക്കുന്നു സഹോദരാ. ഇതിനേക്കാള്‍ മികച്ചൊരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്നും രോഹിത് ട്വീറ്റ് ചെയ്തു.

രോഹിത്തിന് യുവരാജിന്റെ മറുപടി
കളികളത്തിന് അകത്തും പുറത്തും യുവിയുമായി അടുത്ത ബന്ധമാണ് രോഹിത്തിനുള്ളത്. പല സ്വകാര്യ ചടങ്ങുകല്‍ും ഇരുവരും കുടുംബസമേതം ഒരുമിച്ചാണ് എത്താറുള്ളത്. രോഹിത്തിന്റെ ട്വീറ്റിന് വികാര നിര്‍ഭരമായ മറുപടിയും യുവി നല്‍കിയിട്ടുണ്ട്. മനസ്സിനുള്ളില്‍ ഇപ്പോള്‍ തനിക്കെന്താണ് അനുഭവപ്പെടുന്നതെന്ന് നിനക്കറിയാം. സഹോദരാ, നിന്നെ ഏറെ ഇഷ്ടമാണ്. നീയൊരു ഇതിഹാസമായി മാറുമെന്ന് യുവി ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications