'83'തന്നെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമയോ? കപില്‍ ദേവ് പറയുന്നതിങ്ങനെ
മുംബൈ: ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ ചരിത്രം പറയുന്ന സിനിമ 83 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1983ലെ ലോകകപ്പും ഇന്ത്യയുടെ ലോകകപ്പ് നേട്ടവും ഇതിവൃത്തമാക്കിയുള്ള ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്. ചിത്രം നല്ല രീതിയില്‍ പുരോഗമിക്കവെ സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. 83 ഒരിക്കലും എന്നെ കേന്ദ്രീകരിച്ചുള്ള സിനിമയല്ലെന്നാണ് വിശ്വാസം എന്നാണ് കപില്‍ പറഞ്ഞത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഞാനായിരുന്നു നായകന്‍, ഞാനും ആ ടീമിലെ ഒരംഗമായിരുന്നു. എല്ലാവരുടെയും പ്രകടനം ചിത്രത്തിലുണ്ടെന്നാണ് എന്റെ വിചാരം. എന്റെ പ്രകടനത്തിലേക്കല്ല,ടീം പ്രകടനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ക്രിക്കറ്റ് ഒരാളുടെ കളിയില്ല, എല്ലാവരുടേതുമാണ്. എങ്ങനെ ടീം ലോകകപ്പ് നേടിയെന്ന് ചോദിച്ചാല്‍ എല്ലാവരും 100 ശതമാനം നല്‍കിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെന്താണ് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. എന്താണവര്‍ സിനിമയാക്കുന്നതെന്ന് വിധിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ അവരെ സ്വതന്ത്ര്യമായി വിടുക. മികച്ച ആളുകളാണ് സിനിമക്ക് പിന്നിലുള്ളത്. ആവശ്യത്തിന് പഠനം അവര്‍ നടത്തിയിട്ടുണ്ടെന്നും കപില്‍ പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംസ് ധോണി എന്നിവരെക്കുറിച്ചുള്ള സിനിമ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. 83ല്‍ തന്റെ വേഷം ചെയ്യുന്ന രണ്‍വീര്‍ സിങ്ങിന് നിര്‍ദേശം നല്‍കാന്‍ സിനിമാ സെറ്റില്‍ കപില്‍ എത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപിലിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications