എല്ലാം അവര്‍ തീരുമാനിക്കട്ടെ... അതുപോലെ ചെയ്യാം, ഇന്ത്യ-പാക് പോരിനെക്കുറിച്ച് കപിലിന്റെ പ്രതികരണം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്ത്യ കളിയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചില മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്ു. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ ബിസിസിഐ ഐസിസിക്കു കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ ക്രിക്കറ്റിനെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും ലക്ഷക്കണക്കിന് പേര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് ലോകകപ്പ് മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്നുമാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.
ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യ ആദ്യമായി ലോകചാംപ്യന്‍മാരായത് കപിലിന്റെ നായകത്വത്തിലാണ്.

സര്‍ക്കാര്‍ തീരുമാനിക്കട്ടെ
ലോകകപ്പില്‍ പാകിസ്താനുമായി ഇന്ത്യന്‍ ടീം കളിക്കുമോയെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കട്ടെയെയാണ് കപിലിന്റെ അഭിപ്രായം.
നമ്മളെപ്പോലുള്ള ആളുകളല്ല പാകിസ്താനെതിരേ ഇന്ത്യ കളിക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത്. അത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും പൂനെയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ സംബന്ധിക്കവെ കപില്‍ വ്യക്തമാക്കി.

അവരുടെ തീരുമാനം അനുസരിക്കണം
ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതം. സര്‍ക്കാരും ബിസിസിഐയെപ്പോലുള്ള ബന്ധപ്പെട്ടവരും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളട്ടെ.
രാജ്യത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും അവര്‍ തീരുമാനമെടുക്കുകയെന്നുറപ്പുണ്ട്. അവര്‍ ആവശ്യപ്പെടുന്നതു പോലെ ചെയ്യുകയാണ് വേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി.

ടിക്കറ്റിന് വന്‍ ഡിമാന്റ്
ജൂണ്‍ 16നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റിന് വിന്‍ ഡിമാന്റാണുള്ളത്. 25,000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ മല്‍സരം കാണാന്‍ നാലു ലക്ഷം പേര്‍ ടിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഐസിസി നേരത്തേ അറിയിച്ചിരുന്നു. ലോകകപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയ്ക്കു പോലും ഇത്രയുമധികം പേര്‍ അപേക്ഷിച്ചിട്ടില്ലെന്നും ഐസിസി ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications