Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടേത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം- പുകഴ്ത്തി കപില്‍

മുംബൈ: ആധുനിക ക്രിക്കറ്റിലെ മികച്ച ടീമുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ സ്ഥാനം. പ്രതിഭാശാലികളായ മികച്ച താരങ്ങളാല്‍ ഇന്ത്യയുടെ നിലവിലെ ക്രിക്കറ്റ് ടീം സമ്പന്നമാണ്. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളോടൊപ്പം പേരുചേര്‍ത്തുവായിക്കപ്പെടുന്ന കോലിയും രോഹിതും ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും അടുത്തിടെയൊന്നും ഒരു ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഐസിസി ട്രോഫി അന്യമായ ഇന്ത്യന്‍ ടീമിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകനുമായ കപില്‍ ദേവ് പ്രതികരിച്ചിരിക്കുകയാണ്. ട്രോഫിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ നിര കാഴ്ചവെക്കുന്നതെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. 'ഏറ്റവും പ്രധാനപ്പെട്ട കാര്യം ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയെന്നതാണ്. അതാണ് വലിയ കടമ്പ.നമ്മള്‍ ജയിക്കില്ലെങ്കില്‍പോലും ജയിക്കുമെന്ന് വിശ്വസിക്കുകയെങ്കിലും ചെയ്യുക.

kapildevandkohlisindianteam

നിലവിലെ ഇന്ത്യന്‍ ടീമിന് ഈ ചിന്താഗതിയുണ്ട്. അത് വലിയ കാര്യമാണ്. ഇന്ത്യന്‍ ടീം ഐസിസി കിരീടം നേടുന്ന സമയം വിദൂരമല്ല. ഇന്ത്യന്‍ ടീം മികച്ച രീതിയിലാണ് കളിക്കുന്നത്. അതിനാല്‍ത്തന്നെ അടുത്ത് തന്നെ നമുക്ക് സന്തോഷിക്കാം-കപില്‍ ദേവ് പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീം ട്രോഫി നേടാത്തതെന്ന് ചോദിച്ചാല്‍ എന്റെ കൈയില്‍ ഉത്തരമില്ല. അത് ടീമില്‍ കളിക്കുന്നവരോടോ ടീമിനോട് ചേര്‍ന്ന് നില്‍ക്കുന്നവരോടോ ചോദിക്കണം.

മത്സരത്തില്‍ ചിലപ്പോള്‍ ഭാഗ്യംകൂടി ആവശ്യമാണ്. ഇന്ത്യന്‍ ടീം എത്ര മനോഹരമായാണ് കളിക്കുന്നത്. ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്. നെഗറ്റീവായ കാര്യങ്ങള്‍ ഞാന്‍ നോക്കാറില്ലെന്നും കപില്‍ പറഞ്ഞു. നിലവിലെ ക്രിക്കറ്റ് ടീം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു. കിരീടം നേടാനും ഒരു സമയമുണ്ട്.4-5 വര്‍ഷത്തിനിടെ ഒരു ചാമ്പ്യന്‍സ് ട്രോഫിപോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. എന്നാല്‍ വൈകാതെ അത് സാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.

ഈ അവസ്ഥയെ മറികടക്കാനുള്ള മികച്ച ടീം ഇന്ത്യക്കുണ്ട്. മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളെ കണ്ടെത്തി അവരെ വളര്‍ത്തിക്കൊണ്ടുവരണം. അവസാന 15 വര്‍ഷത്തിനിടെ ഇന്ത്യ ഏതൊക്കെ രാജ്യത്ത് വിജയം സ്വന്തമാക്കിയെന്ന് നോക്കുക. ഓസ്‌ട്രേലിയയില്‍ ഉള്‍പ്പെടെ ടെസ്റ്റ് പരമ്പര നേടി.ടീമിന്റെ പോസിറ്റീവ് മനോഭാവം ഭാവിയില്‍ ടീമിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 17, 2020, 10:42 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+