Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപില്‍ ദേവ് നയിക്കുന്ന ബിസിസിഐ ഉപേദശക സമിതിക്ക് എതിരെ പരാതി

മുംബൈ: കപില്‍ ദേവ് നേതൃത്വം നല്‍കുന്ന ബിസിസിഐ ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെ ഭിന്നതാത്പര്യ ആരോപണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്ത നല്‍കിയ പരാതിയില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ റിട്ടയര്‍ഡ് ജസ്റ്റിസ് ഡി കെ ജയിന്‍ ഉപേദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഒക്ടോബര്‍ പത്തിന് മുന്‍പ് വിഷയത്തില്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം എത്തിക്‌സ് ഓഫീസര്‍ പരാതിയില്‍ സ്വമേധയാ തീരുമാനമെടുക്കും.

പുതുതായി രൂപീകരിച്ച ക്രിക്കറ്റ് താരങ്ങളുടെ സംഘടന - ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ സ്റ്റീയറിങ് കമ്മിറ്റി അംഗവും ഡയറക്ടറുമാണ് കപില്‍ ദേവ്. ബിസിസിഐയുടെ സാമ്പത്തിക സഹായം സംഘടനയ്ക്കുണ്ട്. ടിവി ചാനലുകളുമായുള്ള കൂട്ടുകെട്ടും കപില്‍ ദേവിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭിന്നതാത്പര്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നു. ടിവി ചാനലുകളുമായുള്ള കൂട്ടുകെട്ടാണ് അന്‍ഷുമാന്‍ ഗെയ്ക്‌വാദിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ബിസിസിഐയുടെ മെമ്പര്‍ അഫിലിയേഷന്‍ കമ്മിറ്റിയിലും ഗെയ്ക്‌വാദുണ്ട്. ഈ സമിതിയാണ് സംസ്ഥാന അസോസിയേഷനുകള്‍ക്ക് അംഗത്വം അനുവദിക്കാറ്. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ സ്റ്റീയറിങ് കമ്മിറ്റിയിലും ഗെയ്ക്‌വാദ് അംഗാമാണ്. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ ഡയറക്ടര്‍ പദവി വഹിക്കുന്നത് ശാന്ത രംഗസ്വാമിക്കും വിനയാവുന്നു.

kapil

ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ ഉപദേശക സമിതി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്ക് എതിരെ സഞ്ജയ് ഗുപ്ത പരാതി നല്‍കിയത്. മുന്‍പ് ഉപദേശക സമിതിയില്‍ അംഗങ്ങളായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെയും ഗുപ്ത ഭിന്നതാത്പര്യ ആരോപണം ഉന്നയിച്ചിരുന്നു.

Story first published: Sunday, September 29, 2019, 12:37 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+