Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കനേരിയയുടെ വെളിപ്പെടുത്തല്‍ പാകിസ്താന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നു: ഗൗതം ഗംഭീര്‍

ദില്ലി: ഹിന്ദുവായതിന്റെ പേരില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഡാനിഷ് കനേരിയ്ക്ക് വിവേചനം നേരിടേണ്ടി വന്നുവെന്ന വാര്‍ത്ത വിവാദമായതോടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രംഗത്ത്. ഡാനിഷ് കനേരിയയുടെ സംഭവം പാകിസ്താന്റെ യഥാര്‍ത്ഥ മുഖമാണ് വ്യക്തമാക്കുന്നതെന്നാണ് ഗംഭീര്‍ പ്രതികരിച്ചത്. ഇന്ത്യക്ക് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നൊരു നായകനുണ്ടായിരുന്നു. അദ്ദേഹത്തിന് കീഴില്‍ നിരവധി വര്‍ഷം താരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇമ്രാന്‍ ഖാനെപ്പോലൊരാള്‍ നിയന്ത്രിക്കുന്ന രാജ്യത്താണ് ഇത്തരമൊരു സംഭവം.

ഇന്ത്യ ഒരിക്കലും ഇത്തരമൊരു സമീപനം ഒരാളോടും സ്വീകരിച്ചിട്ടില്ല.ഇന്ത്യന്‍ താരങ്ങളായിരുന്ന മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരോടെക്കെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. മുനാഫ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ എപ്പോഴും രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടി ടീമായാണ് കളിച്ചിരുന്നത്. എന്നാല്‍ പാകിസ്താനില്‍ നിന്ന് ഇത്തരമൊരു സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി-ഗംഭീര്‍ പറഞ്ഞു. കനേരിയയോട് വിവേചനം കാണിച്ചതായി ഷുഹൈബ് അക്തറാണ് വെളിപ്പെടുത്തിയത്. പിന്നീടിത് വലിയ ചര്‍ച്ചയായതോടെ നിരവധി കളിക്കാരാണ് സംഭവത്തോട് പ്രതികരിച്ചത് രംഗത്തെത്തിയത്.

gambhir

വിവേചനം ഉണ്ടായതായി കനേരിയയും സംഭവിച്ചതോടെ പാകിസ്താന്‍ ക്രിക്കറ്റ് നാണംകെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനോട് ഔദ്യോഗികമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിവാദം പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയേക്കും. പാകിസ്താനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ളനാലാമത്തെ താരമാണ് കനേരിയ. ഒത്തുകളിയില്‍ പിടിക്കപ്പെട്ട് വിലക്ക് നേരിട്ടതാണ് കരിയറില്‍ തിരിച്ചടിയായത്.

Story first published: Saturday, December 28, 2019, 8:52 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+