വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈനലില്‍ തോല്‍ക്കാത്ത ടീമിന്റെ ക്യാപ്റ്റനായി വില്യംസണ്‍; ജയിക്കാതെ ലോക കിരീവുമായി ഇംഗ്ലണ്ട്

ഫൈനലില്‍ തോല്‍ക്കാത്ത ടീമിന്റെ ക്യാപ്റ്റനായി വില്യംസണ്‍

ലണ്ടന്‍: ഐസിസി ഏകദിന ലോകകപ്പിന് തിരിശ്ശീല വീഴുമ്പോള്‍ തോല്‍ക്കാതിരുന്നിട്ടും കിരീടമില്ലാതെ മടങ്ങുന്ന ക്യാപ്റ്റനായി കെയ്ന്‍ വില്യംസണ്‍. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ബഹുമതി നേടിയിട്ടും ന്യൂസിലന്‍ഡിനെ കിരീടത്തിലേക്ക് നയിക്കാന്‍ വില്യംസണ് കഴിഞ്ഞില്ല. ഫൈനലില്‍ ന്യൂസിലന്‍ഡ് തോറ്റിട്ടില്ല, ഇംഗ്ലണ്ട് ജയിച്ചിട്ടുമില്ല. എന്നാല്‍, കിരീടം ഇംഗ്ലണ്ടിനാണെന്നതാണ് അന്തിമ വിധി.

ഹിറ്റ്മാന്‍ ഇനി റണ്‍മാന്‍... സ്റ്റാറായി വീണ്ടും സ്റ്റാര്‍ക്ക്, ഇവര്‍ ഇംഗ്ലണ്ട് കീഴടക്കിയവര്‍ഹിറ്റ്മാന്‍ ഇനി റണ്‍മാന്‍... സ്റ്റാറായി വീണ്ടും സ്റ്റാര്‍ക്ക്, ഇവര്‍ ഇംഗ്ലണ്ട് കീഴടക്കിയവര്‍

വില്യംസണിന്റെ കരിയറിലെ ഏറ്റവും കഠിനമായ ഒരു മത്സരമാണ് കടന്നുപോയത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ നിര്‍ഭാഗ്യവും വില്യംസണിനൊപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ജേസണ്‍ റോയ് പുറത്തായതാണ്. എന്നാല്‍, അമ്പയര്‍ നിഷേധിച്ചു. നിയമപ്രകാരം റിവ്യൂ ന്യൂസിലന്‍ഡിന് എതിരായിരുന്നു. കൂടാതെ ബാറ്റില്‍ത്തട്ടിത്തെറിച്ച ഓവര്‍ത്രോ ഫോര്‍ ഉള്‍പ്പെടെ ന്യൂസിലന്‍ഡിന്റെ വിധിയെഴുതി.

kanewilliamson

മത്സരത്തിനുശേഷം തന്റെ സ്വതസിദ്ധമായ മുഖഭാവത്തോടെയാണ് വില്യംസണ്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. വിഷാദം മറയ്ക്കാന്‍ ശ്രമിച്ച താരം ഇടയ്ക്ക് തമാശപറഞ്ഞ് തോല്‍വിയുടെ ഭാരം കുറയ്ക്കാനും ശ്രമം നടത്തി. തോല്‍വിയില്‍ കളിക്കാര്‍ക്ക് അത്യധികം വിഷമമുണ്ട്. ഈ കളിയെക്കുറിച്ച് നമുക്കറിയാം. നമ്മള്‍ നന്നായി തന്നെ പരിശ്രമിച്ചു. എന്നാല്‍ അന്തിമ വിജയം നേടാനായില്ലെന്നും വില്യംസണ്‍ പറഞ്ഞു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനം തെറ്റിയില്ലെന്ന് വ്യല്യംസണ്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫൈനലിലും ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞു. അവസാന ഓവറില്‍ ഓവര്‍ത്രോ ആയി 4 റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. ചില മത്സരങ്ങളില്‍ അങ്ങിനെ സംഭവിക്കുമെന്നും വില്യംസണ്‍ വ്യക്തമാക്കി. ഇരുഭാഗത്തേക്കും പലതവണ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ വില്യംസണ്‍ അഭിനന്ദിക്കുകയും ചെയ്തു.

Story first published: Monday, July 15, 2019, 14:34 [IST]
Other articles published on Jul 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X