വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പത്തില്‍ത്തന്നെ കോലിയെ പരിചയപ്പെടാന്‍ സാധിച്ചത് വലിയ കാര്യം; സൗഹൃദം പുതുക്കി വില്യംസണ്‍

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ പ്രതിഭാശാലികളായ താരങ്ങളുടെ പട്ടികയിലാണ് വിരാട് കോലിയും കെയ്ന്‍ വില്യംസണും. കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുമ്പോള്‍ ന്യൂസീലന്‍ഡ് ടീമിന്റെ നായകനാണ് കെയ്ന്‍ വില്യംസണ്‍.ക്രിക്കറ്റിനകത്തും പുറത്തുമുള്ള ഇരുവരുടെയും സൗഹൃദം ഏവര്‍ക്കും സുപരിചിതവുമാണ്. ഇപ്പോഴിതാ കോലിയുമായുള്ള സൗഹൃദം വീണ്ടും ഓര്‍ത്തെടുക്കുകയാണ് വില്യംസണ്‍. കോലിയെ ചെറുപ്പത്തിലെ തന്നെ പരിചയപ്പെടാന്‍ സാധിച്ചതിനെ മനോഹരമെന്നാണ് വില്യംസണ്‍ പറഞ്ഞത്. കോലിയുടെ വളര്‍ച്ചയും നേട്ടങ്ങളും കാണാന്‍ സാധിച്ചു. പരസ്പരം ഇത്രയും ദീര്‍ഘനാള്‍ ഒരുമിച്ച് മത്സരിക്കാന്‍ സാധിച്ചതിനെ മനോഹരമെന്നാണ് വില്യംസണ്‍ വിശേഷിപ്പിച്ചത്. സ്റ്റാര്‍ സ്‌പോര്‍സിലെ ക്രിക്കറ്റ് ഷോയിലൂടെയാണ് വില്യംസണ്‍ മനസ്സുതുറന്നത്.

1

കുറച്ചുനാളുകളായി ക്രിക്കറ്റിനെക്കുറിച്ച് ഞങ്ങള്‍ സജീവമായി ചര്‍ച്ച നടത്താറുണ്ട്. ക്രിക്കറ്റിന്റെ അടിസ്ഥാന കാര്യങ്ങളും മാറ്റങ്ങലും നിലവിലെ ക്രിക്കറ്റ് ശൈലിയെക്കുറിച്ചുമെല്ലാം പരസ്പരം സംസാരിക്കാറുണ്ട്. ഓസ്‌ട്രേലിയയില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടപ്പോള്‍ കെയ്ന്‍ വില്യംസണിന് പിന്തുണയുമായി കോലിയെത്തിയിരുന്നു. നായന്‍ മാത്രമല്ല എപ്പോഴും മത്സരവിധിയെ തീരുമാനിക്കുന്നത്. ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നതും താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നുവെന്നതിലുമാണ് നല്ല നായകനിരിക്കുന്നത്. അദ്ദേഹത്തെ സഹതാരങ്ങള്‍ക്ക് ബഹുമാനമാണ്. വളരെ മികച്ച ക്രിക്കറ്റ് താരവും മികച്ച വ്യക്തിത്വത്തിനുടമയുമാണ് വില്യംസണെന്ന് കോലി പറഞ്ഞത്. അണ്ടര്‍ 19 ക്രിക്കറ്റ് നായകനായിരിക്കെ തുടങ്ങിയതാണ് കോലി - വില്യംസണ്‍ സൗഹൃദം.

2

ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ നാണംകെട്ട തോല്‍വി ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ടി20യില്‍ സമ്പൂര്‍ണ വിജയം നേടിയെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ നാണംകെട്ട് തോറ്റു. ഈ പരമ്പരയിലെ അഞ്ചാം ടി20 മത്സരം നടക്കുമ്പോള്‍ ബൗണ്ടറി ലൈനിനടുത്തിരുന്ന് സംസാരിക്കുന്ന കോലിയുടേയും വില്യംസണിന്റേയും ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ഏറെക്കുറെ ഒരുമിച്ച് ക്രിക്കറ്റ് യാത്ര തുടങ്ങിയവരാണ് ഇരുവരും. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ ഇരുവര്‍ക്കുമുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് നിര്‍ഭാഗ്യവശാലാണ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.

3

തുടര്‍ച്ചയായ രണ്ട് ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലിലെത്തിക്കാന്‍ വില്യംസണിന് സാധിച്ചു. അതേ സമയം ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി വില്യംസണേക്കാള്‍ ഒരുപടി മുന്നിലാണ്. 31കാരനായ കോലി 86 ടെസ്റ്റില്‍ നിന്ന് 7240 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 11867 റണ്‍സും 81 ടി20യില്‍ നിന്ന് 2794 റണ്‍സും ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്. 117 ഐപിഎല്ലില്‍ നിന്ന് 5412 റണ്‍സും കോലിയുടെ പേരിലാണ്. നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുടെ ഏക താരം കോലിയാണ്. 29കാരനായ വില്യംസണ്‍ 80 ടെസ്റ്റില്‍ നിന്ന് 6476 റണ്‍സും 151 ഏകദിനത്തില്‍ നിന്ന് 6174 റണ്‍സും 60 ടി20യില്‍ നിന്ന് 1665 റണ്‍സും കിവീസിനൊപ്പം നേടി. 41 ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Sunday, June 7, 2020, 18:16 [IST]
Other articles published on Jun 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X