വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈനലില്‍ ആരും തോറ്റിട്ടില്ല; ഐസിസിയെ പ്രതിക്കൂട്ടിലാക്കി വില്യംസണ്‍

ഫൈനലില്‍ ആരും തോറ്റിട്ടില്ല, ആരും ജയിച്ചതുമില്ല

ലണ്ടന്‍: ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ടുദിവസമായിട്ടും ഇതുസംബന്ധിച്ച വിവാദം കെട്ടടിങ്ങിയിട്ടില്ല. ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും സമനില പാലിച്ചിരുന്നു. സൂപ്പര്‍ ഓവറിലും ടൈ ആയതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഐസിസിയുടെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലോകകപ്പിന്റെ നഷ്ടങ്ങള്‍... ഇനി കാണില്ല ദേശീയ ടീമിനൊപ്പം, കളി നിര്‍ത്തിയ മിന്നും താരങ്ങള്‍ലോകകപ്പിന്റെ നഷ്ടങ്ങള്‍... ഇനി കാണില്ല ദേശീയ ടീമിനൊപ്പം, കളി നിര്‍ത്തിയ മിന്നും താരങ്ങള്‍

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഇപ്പോള്‍ ഈ നടപടിക്കെതിരെ പരോക്ഷമായി പ്രതികരിച്ചു. ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്നാണ് വില്യംസണിന്റെ നിലപാട്. അന്തിമമായി ഫലം വിലയിരുത്തുമ്പോള്‍ ആരും തോറ്റിട്ടില്ല. എന്നാല്‍, ഒരു കിരീടധാരിയെ ആവശ്യമായിരുന്നു. അതാണ് സംഭവിച്ചതെന്നും ഇംഗ്ലണ്ടിന്റെ ലോകകിരീട നേട്ടത്തെക്കുറിച്ച് വില്യംസണ്‍ പറഞ്ഞു.

kanewilliamson

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 241 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇത്രയും റണ്‍സ് നേടുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി. സൂപ്പര്‍ ഓവറിലും സ്‌കോര്‍ തുല്യമായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് വിജയികളാകുകയയിരുന്നു. മുന്‍ കളിക്കാരും ആരാധകരുമെല്ലാം ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. രണ്ട് ടീമുകളെയും സംയുക്തമായി വിജയികളാക്കണമായിരുന്നു എന്നാല്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. അടുത്ത ലോകകപ്പ് മുതല്‍ ഐസിസി നിയമത്തില്‍ മാറ്റം വരുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Story first published: Tuesday, July 16, 2019, 14:03 [IST]
Other articles published on Jul 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X