Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ച താരവുമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സച്ചിനെ തിരഞ്ഞെടുക്കും: കെയ്ന്‍ വില്യംസണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇത്തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുന്നത്. ഇപ്പോഴിതാ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്വിറ്റര്‍ പേജില്‍ വില്യംസണ്‍ ആരാധകരോട് സംസാരിച്ച വില്യംസണോട് ഒരു ആരാധകന്റെ ചോദ്യവും അതിന് വില്യംസണ്‍ നല്‍കിയ ഉത്തരവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിരമിച്ച താരങ്ങളില്‍ ഒരാളുമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്നാണ് കെയ്ന്‍ വില്യംസണോട് ഒരു ആരാധകന്‍ ചോദിച്ചത്. അതിന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നായിരുന്നു വില്യംസണിന്റെ മറുപടി. 'വിരമിച്ച ഒരു താരവുമായി ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പമാവും. എപ്പോഴും അദ്ദേഹത്തോട് ആരാധനയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ അത്തരമൊരു അവസരം ലഭിക്കുക വളരെ ആശ്ചര്യമായിരിക്കും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്'-വില്യംസണ്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

kanewilliamsonipl

ഇന്ത്യന്‍ താരങ്ങളെയും ഇന്ത്യയേയും താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും വില്യംസണ്‍ പറഞ്ഞു. കളിക്കാന്‍ ഏറ്റവും ഇഷ്ടം ഇന്ത്യയിലാണെന്നാണ് വില്യംസണ്‍ പറഞ്ഞത്. 'ഇന്ത്യയില്‍ കളിക്കുന്ന അനുഭവം വളരെ സവിശേഷത നിറഞ്ഞതാണ്. പ്രത്യേകിച്ച് ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ അവിശ്വസനീയമായ ഒന്നാണത്. ഐപിഎല്ലില്‍ കളിക്കുമ്പോഴും വലിയ പിന്തുണയാണ് ലഭിക്കാറ്. അതിനാല്‍ ഇന്ത്യയാണ് പ്രധാനപ്പെട്ട വേദി'-വില്യംസണ്‍ പറഞ്ഞു. കരിയറില്‍ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ പേസ് ബൗളര്‍ ആരാണെന്നും ട്വിറ്ററിലൂടെ വില്യംസണ്‍ വെളിപ്പെടുത്തി. അത് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണെന്നാണ് വില്യംസണ്‍ പറഞ്ഞത്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് സ്റ്റെയിന്‍.

നിലവില്‍ യുഎയിലുള്ള താരം ക്വാറന്റെയ്ന്‍ ദിനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈദരാബാദിനൊപ്പം ഉടന്‍ പരിശീലനം ആരംഭിക്കും. ഹോട്ടലിലെ ജിമ്മില്‍ അദ്ദേഹം പരിശീലനം നടത്തുന്ന വീഡിയോ ഹൈദരാബാദ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദ് നായകന്‍. ടോപ് ഓഡറില്‍ വില്യംസണും ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. 41 ഐപിഎല്ലില്‍ നിന്നായി 38.29 ശരാശരിയില്‍ 1302 റണ്‍സാണ് വില്യംസണ്‍ നേടിയിട്ടുള്ളത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. യുഎഇയിലെ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ വില്യംസണ് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Thursday, September 10, 2020, 10:58 [IST]
Other articles published on Sep 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+